scorecardresearch

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ കുഴിബോംബ് സ്ഫോടനം; സൈനികന് വീരമൃത്യു

കൃഷ്ണ ഘാട്ടിയിലെ ജനറൽ ഏരിയയിൽ നടത്തിയ പട്രോളിംഗിനിടെയാണ് സ്ഫോടനം ഉണ്ടായത്

കൃഷ്ണ ഘാട്ടിയിലെ ജനറൽ ഏരിയയിൽ നടത്തിയ പട്രോളിംഗിനിടെയാണ് സ്ഫോടനം ഉണ്ടായത്

author-image
WebDesk
New Update
Army Military

ഫയൽ ഫൊട്ടോ

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ കുഴിബോംബ് സ്ഫോടനം. വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Advertisment

കൃഷ്ണ ഘാട്ടിയിലെ ജനറൽ ഏരിയയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. അഗ്നിവീർ ജവാനാണ് കൊല്ലപ്പെട്ടത്. 7 ജെഎടി റെജിമെന്റിലെ അഗ്നിവീർ ലളിത് കുമാറാണ് കൊല്ലപ്പെട്ടതെന്ന് വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിൽ കുറിച്ചു. "ദുഃഖകരമായ ഈ അവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിലകൊള്ളുന്നുവെന്നും ആദരാഞ്ജലി അർപ്പിക്കുന്നതായും കുറിപ്പിൽ പറയുന്നു.

Also Read: അശ്ലീല ഉള്ളടക്കം; 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം

Advertisment

അതേസമയം, സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടു ഉദ്യോഗസ്ഥരെയും സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരാൾ ജൂനിയർ കമ്മീഷൻഡ് ഓഫീസർ ആണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Read More:

Bomb Blast Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: