scorecardresearch

മോദിയുടെ പുതിയ ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഏതറ്റം വരെയും പോകും; ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്ക്ക് തുടക്കമിട്ട് രാജ്‌നാഥ് സിങ്

ഇന്ത്യ എല്ലാ രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങളും നേടിയെടുത്തുവെന്നും സമ്മർദ്ദത്തിനു വഴങ്ങിയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു

ഇന്ത്യ എല്ലാ രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങളും നേടിയെടുത്തുവെന്നും സമ്മർദ്ദത്തിനു വഴങ്ങിയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു

author-image
WebDesk
New Update
Operation Sindoor in Lok Sabha

ഡൽഹി: ഭീകരതയ്‌ക്കെതിരെ ഏതറ്റം വരെയും പോകുന്ന മോദിയുടെ പുതിയ ഇന്ത്യയാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇന്ന് പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തമാണെന്നും, സൗഹൃദത്തിനും സമാധാനത്തിനുമായി എങ്ങനെ കൈനീട്ടണമെന്നും, വഞ്ചന കാണിക്കുന്ന കൈകൾ എങ്ങനെ പിഴുതെറിയണമെന്നും നമുക്കറിയാമെന്ന് രാജ്‌നാഥ് സിങ് ലോക്സഭയിൽ പറഞ്ഞു.

Advertisment

ഇന്ത്യ എല്ലാ രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങളും നേടിയെടുത്തുവെന്നും എന്നാൽ ഏതെങ്കിലും സമ്മർദ്ദത്തിനു വഴങ്ങിയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതെന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ എല്ലാ സേനകളുടെയും കൃത്യമായ ഏകോപനത്തിന്റെ മികച്ച ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഓപ്പറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തുടക്കം

"പാകിസ്ഥാനെതിരായ നമ്മുടെ ആക്രമണം സ്വയം പ്രതിരോധത്തിനായിരുന്നു. അതൊരിക്കലും പ്രകോപനപരമായിരുന്നില്ല. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിനു മറുപടി നൽകാൻ സായുധ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പഠിച്ച ശേഷമായിരുന്നു ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാനിലെ സാധാരണക്കാർക്ക് യാതൊരു അപകടവും ഉണ്ടാകാതിരിക്കാൻ, ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് നമ്മൾ ഉറപ്പുവരുത്തി.

Also Read: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ചുമത്തിയത് ഗുരുതര വകുപ്പുകൾ, വ്യാപക പ്രതിഷേധം

Advertisment

സുസംഘടിതമായ ആക്രമണങ്ങളിൽ, ഇന്ത്യൻ സായുധ സേന കൃത്യമായി ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പരിശീലകരും ഹാൻഡ്‌ലർമാരും ഉൾപ്പെടെ 100-ലധികം ഭീകരരെ ഓപ്പറേഷനിൽ ലക്ഷ്യംവച്ചു. ഭീകരരെ അവരുടെ വീടുകളിൽ എത്തി നമ്മൾ കൊലപ്പെടുത്തി. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരത്തിന് നമ്മൾ പ്രതികാരം ചെയ്തു," രാജ്‌നാഥ് സിങ് പറഞ്ഞു.

Read More: ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും; എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

lok sabha Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: