/indian-express-malayalam/media/media_files/2025/07/24/parliament-session-2025-07-24-13-55-50.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: പഹൽഗാം ആക്രമണവും ഓപ്പറേഷൻ സിന്ദൂറും പാർലമെന്റിൽ ഇന്ന് ചർച്ച ചെയ്യും. ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചർച്ചയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ പ്രമുഖ നേതാക്കളെ പങ്കെടുപ്പിക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവർ സംസാരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Also Read: പഴയ വാഹനങ്ങളുടെ നിരോധനം പുനഃപരിശോധിക്കണം; സമഗ്ര പഠനം വേണമെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ
ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ് എന്നിവർക്ക് പുറമേ മറ്റ് നിരവധി പ്രതിപക്ഷ നേതാക്കളും സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചേക്കും. ഇരു സഭകളിലും 16 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ചർച്ച.
Also Read: ന്യൂജെന്നിന് പ്രിയം എസ്.യു.വി.കൾ; കാർ വിപണയിൽ ട്രെൻഡുകൾ മാറുന്നു
അനുരാഗ് താക്കൂർ, സുധാൻഷു ത്രിവേദി, നിഷികാന്ത് ദുബെ തുടങ്ങിയ മന്ത്രിമാരുടെയും നേതാക്കളുടെയും നിരയ്ക്ക് പുറമേ, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ 30-ലധികം ലോക തലസ്ഥാനങ്ങളിലേക്ക് പോയ സംഘത്തിൽ നിന്നുള്ള അംഗങ്ങളെ ഭരണകക്ഷിയായ എൻഡിഎ ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, ജെഡിയുവിന്റെ സഞ്ജയ് ഝാ, ടിഡിപിയുടെ ഹരീഷ് ബാലയോഗി എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
Also Read: അമേരിക്കയില്‍ പൊതുസ്ഥലത്ത് 11 പേർക്ക് കുത്തേറ്റു; ആക്രമി കസ്റ്റഡിയിൽ
അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിച്ച ശശി തരൂരിനെ കോൺഗ്രസ് ചർച്ചയിൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Read More: തായ്‌ലൻഡും കംബോഡിയയും ഉടൻ വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കും: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.