scorecardresearch

അമേരിക്കയില്‍ പൊതുസ്ഥലത്ത് 11 പേർക്ക് കുത്തേറ്റു; ആക്രമി കസ്റ്റഡിയിൽ

അക്രമത്തില്‍ എന്തെങ്കിലും പ്രേരണയുണ്ടായതായുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല. അക്രമത്തില്‍ പരിക്കേറ്റവരൊപ്പമാണ് തങ്ങളെന്ന് മിച്ചിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വൈറ്റ്‌മെര്‍ പറഞ്ഞു

അക്രമത്തില്‍ എന്തെങ്കിലും പ്രേരണയുണ്ടായതായുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല. അക്രമത്തില്‍ പരിക്കേറ്റവരൊപ്പമാണ് തങ്ങളെന്ന് മിച്ചിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വൈറ്റ്‌മെര്‍ പറഞ്ഞു

author-image
WebDesk
New Update
america attack

അമേരിക്കയില്‍ പൊതുസ്ഥലത്ത് 11 പേർക്ക് കുത്തേറ്റു

വാഷിങ്ടണ്‍: അമേരിക്കയില്‍ 11 പേര്‍ക്ക് അക്രമിയില്‍ നിന്ന് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി മിച്ചിഗന്‍ ട്രവേര്‍സ് സിറ്റിയിലെ വാള്‍മാര്‍ട്ടിലാണ് സംഭവം. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുത്തേറ്റ 11 പേരെയും മുന്‍സണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ സ്ഥിതി ഇതുവരെ ആശുപത്രി പുറത്ത് വിട്ടിട്ടില്ല.

Advertisment

Also Read:തായ്‌ലൻഡും കംബോഡിയയും ഉടൻ വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കും: ഡൊണാൾഡ് ട്രംപ്

ആവശ്യമായ സമയത്ത് വിവരമറിയിക്കാമെന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. പ്രാഥമികാന്വേഷണം തുടരുന്നതിനാല്‍ സംഭവസ്ഥലത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് വളരെ ചെറിയ വിവരങ്ങളേ ലഭിച്ചിട്ടുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്.

Also Read:ഗാസയിൽ മൂന്നിലൊന്ന് പേർ ദിവസങ്ങളോളം പട്ടിണിയിൽ: യുഎൻ റിപ്പോർട്ട്

Advertisment

അക്രമത്തില്‍ എന്തെങ്കിലും പ്രേരണയുണ്ടായതായുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല. അക്രമത്തില്‍ പരിക്കേറ്റവരൊപ്പമാണ് തങ്ങളെന്ന് മിച്ചിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വൈറ്റ്‌മെര്‍ പറഞ്ഞു. ആവശ്യമായ പിന്തുണ നല്‍കുമെന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോന്‍ഗിനോ അറിയിച്ചു.

Also Read:പട്ടിണിയും പോക്ഷകാഹാരകുറവും; ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചത് 33 പേർ

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോന്‍ഗിനോ പറഞ്ഞു. ആക്രമണത്തിൻറെ കാരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ വിശദീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Read More

സിറിയയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിക്കുന്നത്: ഡൊണാൾഡ് ട്രംപ്

Attack Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: