/indian-express-malayalam/media/media_files/2025/07/22/gaza1-2025-07-22-19-23-46.jpg)
ഗാസയിൽ മൂന്നിലൊന്ന് പേർ ദിവസങ്ങളോളം പട്ടിണിയിൽ
Gaza News: ന്യൂയോർക്ക്: ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതോടെ ഗാസയിൽ കൊടുംപട്ടിണിയെന്ന് യു.എൻ. മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തിൽ മരിച്ചുവീഴുന്നത്.ഒരു നേരത്തെ അന്നത്തിനായുള്ള പോരാട്ടമാണ് ഗാസയിലെ ക്യാമ്പുകളിലെങ്ങും കാണുന്നത്.ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ലെന്നാണ് യു.എൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നത്.
Also Read:പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്
ഗാസയിൽ 470,000 ആളുകൾ പോക്ഷകാഹാര കുറവ് നേരിടുന്നുണ്ട്. ഇവരിൽ മിക്കവരും വെള്ളം പോലും കൃത്യമായി ലഭിക്കാതെ വലയുകയാണ്. 90,000 സ്ത്രീകളും കുട്ടികളും അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. ആധുനിക ലോകചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് ഗാസയിൽ നടക്കുന്നതെന്നും യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read:പട്ടിണിയും പോക്ഷകാഹാരകുറവും; ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചത് 33 പേർ
ആക്രമണങ്ങൾക്കു പിന്നാലെ ഇസ്രയേൽ ഉപരോധവും കടുപ്പിച്ചതോടെയാണ് ഗാസയിൽ സ്ഥിതി കൂടുതൽ വഷളായത്. 110 ലധികം പേർ ഇതിനോടകം പട്ടിണിയിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 80 കുട്ടികളാണ് പോഷകാഹാരക്കുറവിൽ മരിച്ചുവീണത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ കുറഞ്ഞത് ഒമ്പത് പേരാണ് പട്ടിണി മൂലം മരിച്ചത്.
Also Read:ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ
ഗാസയിലെ ദുരിതം ലോക മനസ്സാക്ഷിയെ വെല്ലുവിളിക്കുന്നതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗാസയിലെ സംഘർഷങ്ങളിൽ ലോകരാജ്യങ്ങൾ കാട്ടുന്ന നിഷ്‌ക്രിയത്വത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടത്.
Read More
സിറിയയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിക്കുന്നത്: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.