/indian-express-malayalam/media/media_files/2025/07/27/car-industry-2025-07-27-14-09-14.jpg)
കാർ വിപണയിൽ ട്രെൻഡുകൾ മാറുന്നു
ഇന്ത്യൻ വിപണിയിൽ എസ്.യു.വികൾക്ക് പ്രിയമേറുന്നു. എൻട്രി ലെവൽ മുതൽ 11 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള പ്രീമിയം ഫീച്ചറുകൾ നിറഞ്ഞ മിഡ്-സെഗ്മെന്റെ വിഭാഗത്തിലും എസ്.യു.വിയുടെ കുതിച്ചുചാട്ടം. 2025 ജൂണിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത് ഹ്യൂഡായുടെ മിഡ്- സെഗ്മെന്റെ വാഹനമായ ക്രെറ്റയാണ്.
Also Read:മൻസാദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറ് മരണം
ഇന്ത്യൻ നിരത്തുകൾ കീഴടക്കിയ എസ് യു വി 2015 ജൂലൈയിലാണ് ആദ്യമായി ഇന്ത്യയിൽ ഹ്യൂണ്ടായി അവതരിപ്പിക്കുന്നത്. ഓരോ അപ്ഡേറ്റുകളിലും പുതുമയും ആധുനികതയും കൊണ്ടുവന്ന ക്രെറ്റ വിശ്വാസ്യതയുടെ കാര്യത്തിലും വാഹനപ്രേമികളുടെ മനംകവർന്നു. മാരുതിയുടെം മൾട്ടി-യൂട്ടിലിറ്റി വാഹനമായ എർട്ടിഗയും വിപണിയിൽ വൻ നേട്ടം കൈവരിച്ചിട്ടുണ്ട്.
ക്രെറ്റ വാങ്ങുന്ന മൂന്നിൽ ഒരാൾ ആദ്യമായി കാർ വാങ്ങുന്നവരാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. 2020 ൽ വെറും 12 ശതമാനമായിരുന്ന ക്രെറ്റയുടെ ഉപഭോക്തൃ അടിത്തറയിൽ ആദ്യമായി കാർ വാങ്ങുന്നവരുടെ പങ്ക് 2024 ൽ 29 ശതമാനമായി കുത്തനെ ഉയർന്നതായി ഹ്യുണ്ടായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:ചേട്ടന്റെ കുഞ്ഞുങ്ങളെ അനുജൻ അടിച്ചുകൊലപ്പെടുത്തി
2024-25 ൽ കാർ വിപണിക്ക് സമ്മിശ്ര വർഷമായിരുന്നു. 4.3 ദശലക്ഷമായി പുതിയ വിൽപ്പന കൊടുമുടിയിലെത്തിയെങ്കിലും, എൻട്രി ലെവൽ കാറുകളുടെ വിൽപ്പന തുടർച്ചയായി കുറയുന്നത് കാരണം വളർച്ച ഏകദേശം മൂന്ന് ശതമാനമായി മന്ദഗതിയിലായിരുന്നു.2025-ൽ കാർവിപണിയിൽ മറ്റൊരു സവിശേഷതയും കാണുന്നു. സിഎൻജി ആദ്യമായി ഡീസലിനെ മറികടന്നുവെന്നതും ഇന്ത്യൻ കാർ വിപണിയിലെ പുതിയ മാറ്റത്തെ കാണിക്കുന്നു.
Also Read:ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും; എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
അതേസമയം, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ, എസ്യുവികൾ എന്നിവ മുന്നിൽ തുടരുമ്പോൾ തന്നെ എംപിവികളും (മൾട്ടി-പർപ്പസ് വെഹിക്കിൾസ്) ശ്രദ്ധേയ നേട്ടം കൈവരിച്ചു. ഗ്രാമീണ മേഖലകളിലാണ് ഇവയുടെ വിൽപ്പന കൂടുതലായി നടക്കുന്നത്. ഒരുകാലത്ത് ഇന്ത്യൻ കാർ വിപണി കീഴടക്കിയ ഹാച്ചബാകക്, സെഡാൻ കാറുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവാണ് കണ്ടുവരുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച വലിയ ഇടിവാണ് ഇവയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.
അതേസമയം, എസ്.യു.വികളോടുള്ള പ്രിയം കൊണ്ടാണ് ആളുകൾ ചെറിയ കാറുകൾ ഉപേക്ഷിച്ചതെന്ന വാദം തെറ്റാണെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ.സി ഭാർഗവ പറയുന്നു. ആളുകൾ ചെറിയ കാറുകൾ ഉപേക്ഷിച്ചതല്ല, അത് വാങ്ങാനുള്ള സാമ്പത്തിക ശേഷി അവർക്ക് ഇല്ലാത്തതാണ് കാരണം. ഇന്ത്യയിലെ ഓരോ ആയിരം പേരിലും 34 പേർക്ക് മാത്രമാണ് കാറുള്ളതെന്നും അദ്ദേഹം ഇന്ത്യയിലെ ഓരോ ആയിരം പേരിലും 34 പേർക്ക് മാത്രമാണ് കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Read More
അഹമ്മദാബാദ് വിമാന അപകടം: ഇടക്കാല ധനസഹായം അനുവദിച്ച് എയർ ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.