scorecardresearch

Mansa Devi Temple Stampede: മൻസാദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറ് മരണം

ശ്രാവണമാസമായതിനാൽ ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിദ്വാറിലെ പ്രധാനറോഡിൽ നിന്ന് ഒരുകിലോമീറ്റർ അകലെ ബിൽവ പർവ്വതത്തിന് മുകളിലാണ് മൻസാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ശ്രാവണമാസമായതിനാൽ ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിദ്വാറിലെ പ്രധാനറോഡിൽ നിന്ന് ഒരുകിലോമീറ്റർ അകലെ ബിൽവ പർവ്വതത്തിന് മുകളിലാണ് മൻസാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

author-image
WebDesk
New Update
temple stampede

മൻസാദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറ് മരണം

Mansa Devi Temple Stampede: ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസാദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറ് പേർ മരിച്ചു. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രാവണമാസത്തിന്റെ ഭാഗമായുള്ള പ്രത്യേക പൂജകൾ കാരണം നിരവധി ഭക്തരാണ് ഞായറാഴ്ച ക്ഷേത്രത്തിലെത്തിയിരുന്നത്. 

Advertisment

Also Read:അഹമ്മദാബാദ് വിമാന അപകടം: ഇടക്കാല ധനസഹായം അനുവദിച്ച് എയർ ഇന്ത്യ

ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിക്കുന്നത്. വൈദ്യുതി ലൈൻ പൊട്ടിവീണെന്ന് തരത്തിൽ തെറ്റായ അഭ്യൂഹങ്ങൾ പ്രചരിച്ചതാണ് അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡിലെ ക്രമസമാധാന ചുമതലയുള്ള ഐജി നിലേഷ് ഭർനെ പറഞ്ഞു. വൈദ്യുത അപകടങ്ങളെക്കുറിച്ച് ചില കിംവദന്തികൾ ഉണ്ടായി. ഇത് ഭക്തർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇത് തിക്കിനും തിരക്കിനും കാരണമായി. - നിലേഷ് ഭർനെ പറഞ്ഞു. 

Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി

Advertisment

ശ്രാവണമാസമായതിനാൽ ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിദ്വാറിലെ പ്രധാനറോഡിൽ നിന്ന് ഒരുകിലോമീറ്റർ അകലെ ബിൽവ പർവ്വതത്തിന് മുകളിലാണ് മൻസാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റോപ്പ് വേ മാർഗവും പടികൾ കയറിയും ക്ഷേത്രത്തിൽ എത്താൻ കഴിയും. പടിക്കെട്ടിൽ കാത്തുനിന്നിരുന്നവരുടെ ഇടയിലാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. 

Also Read:ചേട്ടന്റെ കുഞ്ഞുങ്ങളെ അനുജൻ അടിച്ചുകൊലപ്പെടുത്തി

സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടർന്നുവരികയാണ്. എൻഡിആർഎഫിന്റെ മൂന്ന് യൂണിറ്റിനെയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംങ് പറഞ്ഞു.എസ്ഡിആർഎഫ്, പോലീസ്, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

Read More

ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും; എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

Uttaraghand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: