/indian-express-malayalam/media/media_files/2025/06/15/AoGLSrOmMV2WiRfogdfm.jpg)
Ahmedabad Plane Crash Updates
Ahmedabad Plane Crash Updates: മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിൽ ഇടക്കാല ധനസഹായം അനുവദിച്ച് എയർഇന്ത്യ. അപകടത്തിൽ മരിച്ച 229 പേരിൽ 147 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. മരണപ്പെട്ട് മറ്റ് 52 പേരുടെ കുടുംബങ്ങൾക്കും ധനസഹായം വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ് കമ്പനി.
Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന
ദൗർഭാഗ്യകരമായ ഈ അപകടത്തിന്റെ ഇരകൾക്കായി ടാറ്റ ഗ്രൂപ്പ് ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം ട്രസ്റ്റ് നൽകും. അപകടത്തിൽ തകർന്ന ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ പുനർനിർമാണത്തിനായും ട്രസ്റ്റ് പിന്തുണ നൽകും.
Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി
ജൂൺ 12നാണ് അപകടമുണ്ടായത്. 260 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം അഗ്‌നിഗോളമായി മാറി നിലംപതിക്കുകയായിരുന്നു.
Also Read:അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തൽ
ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഡിഎൻഎ പരിശോധന നടത്തിയശേഷം ബന്ധുക്കൾക്ക് മൃതദേഹാവശിഷ്ടങ്ങൾ വിട്ടുനൽകുകയായിരുന്നു.
Read More
ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും; എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.