/indian-express-malayalam/media/media_files/2025/07/27/traffic-delhi-traffic-2025-07-27-16-47-01.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: രാജ്യതലസ്ഥാന മേഖലയിലുടനീളം (എൻസിആർ) പഴക്കം ചെന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം സംബന്ധിച്ച 2018-ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ. വാഹനത്തിന്റെ ഗതാഗതയോഗ്യത സാങ്കേതികവും ശാസ്ത്രീയവുമായ പ്രശ്നമാണെന്നും പുകപരിശോധനയും മറ്റും നടത്തി ശാസ്ത്രീയമാര്‍ഗത്തിലാണ് വാഹനങ്ങൾക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
നിരോധനം തുടരേണ്ടതുണ്ടോ എന്ന് വിശകലനം ചെയ്യുന്നതിനും സമഗ്ര പഠനം നടത്തുന്നതിനും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മൻ്റിനു (സിഎക്യുഎം) നിർദ്ദേശം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും.
Also Read: ന്യൂജെന്നിന് പ്രിയം എസ്.യു.വി.കൾ; കാർ വിപണയിൽ ട്രെൻഡുകൾ മാറുന്നു
വാഹനത്തിൻ്റെ ഫിറ്റ്നസ് സാങ്കേതികവും ശാസ്ത്രീയവുമായ വിഷയമാണെന്ന് ജൂലൈ 25-ന് സമർപ്പിച്ച അപേക്ഷയിൽ സർക്കാർ വ്യക്തമാക്കി. കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്പൂർണ്ണ നിരോധനത്തിനുപകരം, മോട്ടോർ വെഹിക്കിൾസ് ആക്ട്, സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് എന്നിവക്കു കീഴിൽ നിർദ്ദേശിച്ചിട്ടുള്ള സംവിധാനങ്ങളിലൂടെ വാഹനങ്ങൾ പരിശോധിക്കുകയും രേഖപ്പെടുത്തുകയും വേണമെന്നും സർക്കർ ആവശ്യപ്പെട്ടു.
Also Read:മൻസാദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറ് മരണം
കഴിഞ്ഞ ഏഴു വർഷമായി നിലവിലുള്ള നിരോധനം ഫലപ്രദമാണെങ്കിലും ഡൽഹിയിലെ ജനങ്ങൾക്ക് ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ വളരെ കൂടുതലാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കാലപ്പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കണമെന്ന സുപ്രീം കോടതി ഉത്തവ് വന്നതിനു ശേഷം, മലിനീകരണ നിയന്ത്രണ (പി.യു.സി) സാങ്കേതികവിദ്യയിലടക്കം ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും, പി.യു.സി പരിശോധന വ്യപകമാണെന്നും ഭാരത് സ്റ്റേജ് VI എഞ്ചിനുകളിലേക്കുള്ള മാറ്റവും മറ്റു വിവിധ നടപടികളും നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ ആശങ്കകൾ പരിഹരിക്കുന്ന ഉചിതമായി പരിഹാരങ്ങൾ ഉണ്ടെന്നും സർക്കാർ പറഞ്ഞു.
Also Read: അമേരിക്കയില്‍ പൊതുസ്ഥലത്ത് 11 പേർക്ക് കുത്തേറ്റു; ആക്രമി കസ്റ്റഡിയിൽ
അതേസമയം, 2015 ഏപ്രിൽ 7-നായിരുന്നു നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (എൻജിറ്റി) 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും എൻസിആറിൽ ഓടുന്നത് നിരോധിച്ചത്. പിന്നീട് 2018 ഒക്ടോബർ 29-ന് സുപ്രീം കോടതി നിരോധനം ശരിവയ്ക്കുകയും ചെയ്തിരുന്നു.
Read More: തായ്‌ലൻഡും കംബോഡിയയും ഉടൻ വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കും: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us