/indian-express-malayalam/media/media_files/2025/07/29/mallika-sukumaran-2025-07-29-09-29-29.jpg)
ചിത്രം: യൂട്യൂബ്
താരസംഘടനയായ അമ്മയുടെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയർ മാറിനിൽക്കണമെന്ന് മുതിർന്ന നടി മല്ലിക സുകുമാരൻ. അമ്മ' ഒരു മാതൃക സംഘടനയായി നിലനില്‍ക്കണമെന്നും നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു പരിപാടിക്ക് സ്പോൺസറെ കണ്ടെത്തുന്നതും ലക്ഷങ്ങൾ ലാഭം ഉണ്ടാക്കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുതെന്നും മല്ലിക പറഞ്ഞു.
പെന്‍ഷന്‍ വാങ്ങുന്നവരും ആരോപണ വിധേയരും മത്സരിക്കരുതെന്നാണ് നിയമം. ആരോപണം നേരിടുന്നവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്ക് മത്സരിച്ച് കൂടായെന്നും മല്ലിക ചോദിച്ചു. കുറച്ച് ആളുകൾക്ക് ഒരു നിയമം, മറ്റു ചിലർക്ക് ഈ നിയമം ബാധകമല്ല എന്ന നിലപാട് തെറ്റാണ്. അങ്ങനെ ഒരാൾ മാറേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വേറെ കാരണങ്ങൾ ഉണ്ടെന്നും മല്ലിക പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു മല്ലിക.
Also Read: തിരഞ്ഞെടുപ്പ് ചൂടിൽ 'അമ്മ'; ജഗദീഷും ശ്വേത മോനോനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും
അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. അതേസമയം, ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ നില്‍ക്കുന്ന ആളാണോ അമ്മയെ നയിക്കേണ്ടതെന്ന് നടൻ അനൂപ് ചന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. ബാബുരാജ് മല്‍സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കാത്തത് അദ്ദേഹത്തിന് ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും അനൂപ് ചന്ദ്രൻ അമ്മ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ചിത്രീകരിച്ച വീഡിയോയിൽ പറഞ്ഞു.
Also Read: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം ആവശ്യപ്പെട്ട് കരിഷ്മയും രംഗത്ത്; സ്വത്ത് തർക്കം മുറുകുന്നു
സംഘടനയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞടുപ്പ് നടക്കുന്നത്. അനൂപ് ചന്ദ്രൻ, ജ​ഗദീഷ്, ശ്വേത മേനോൻ, അൻസിബ, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല തുടങ്ങിയവർ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 'അമ്മ'യുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ രാജിവെച്ചിതിനെ തുടർന്നാണ് നിലവിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More: ഈ മൂന്നു നടിമാരും ബന്ധുക്കളാണെന്ന് നിങ്ങൾക്കറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.