/indian-express-malayalam/media/media_files/2025/07/29/bigg-boss-malayalam-7-premieres-in-5-days-with-mohanlal-2025-07-29-14-54-09.jpg)
Bigg Boss Malayalam 7 Premieres in 5 Days
Bigg Boss malayalam Season 7: മോഹൻലാൽ അവതാരകനായി എത്തുന്ന, മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഏഴാമത്തെ സീസൺ ആരംഭിക്കാൻ ഇനി അഞ്ചു ദിവസങ്ങൾ മാത്രം ബാക്കി. 'ഏഴിന്റെ പണി' എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7ന്റെ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് ആഗസ്റ്റ് 3, ഞായറാഴ്ച രാത്രി 7 മണിക്കാണ് സംപ്രേഷണം.
പ്രൗഢഗംഭീരമായ ലോഞ്ച് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസ് മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ത സ്വഭാവക്കാരായ മത്സരാർത്ഥികൾ ഷോയിലേക്ക് എത്തികയാണ്. ആവേശം, ത്രിൽ, നാടകീയത, ട്വിസ്റ്റ് എന്നിവയെല്ലാം കൂടിചേരുന്ന ഈ സീസൺ കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയാണ്.
Also Read: Bigg Boss: ബിഗ് ബോസ് തുടങ്ങാൻ 6 ദിവസം മാത്രം; മത്സരിക്കാൻ ഇവർ 6 പേരുമുണ്ട്
ഷോയുടെ ഫോർമാറ്റിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഈ സീസൺ എത്തുന്നത്. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് മാറ്റങ്ങളും തന്ത്രപരമായ കളികളും അപ്രതീക്ഷിതമായ ടാസ്ക്കുകളുമെല്ലാം കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണിൽ മത്സരാർത്ഥികൾ നേരിടുക. കൂടുതൽ കഠിനമായ ടാസ്കുകളും ബുദ്ധിപൂർവ്വമായ നീക്കങ്ങളും, ഉയർന്ന നിലവാരമുള്ള മത്സരവും ഈ സീസണിൽ പ്രതീക്ഷിക്കാം.
Also Read: Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിൽ എവിടെ കാണാം?
മറ്റൊരു പ്രത്യേകത, ബിഗ് ബോസ് മലയാളത്തിന് സ്വന്തമായൊരു വീട് ഈ വർഷം മുതൽ ലഭിക്കുകയാണ് എന്നതാണ്. പുത്തൻ ആഢംബര വസതി തന്നെയാണ് ഇതിനായി ഉയർന്നിരിക്കുന്നത്. വിശാലമായ ലോണ്‍, ഡൈനിംഗ് ഹാൾ, അത്യാധുനിക സൗകര്യങ്ങളുള്ള കിച്ചൺ, ആഡംബര ലിവിംഗ് റൂം, മനോഹരമായ ബെഡ്റൂമുകൾ, നിഗൂഢത ഒളിപ്പിച്ച കൺഫക്ഷൻ റൂം എന്നിവയെല്ലാം ഈ വസതിയിലുണ്ടാവും.
Also Read: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം ആവശ്യപ്പെട്ട് കരിഷ്മയും രംഗത്ത്; സ്വത്ത് തർക്കം മുറുകുന്നു
തന്ത്രവും വൈകാരിക നിമിഷങ്ങളും വിനോദ മുഹൂർത്തങ്ങളുമെല്ലാമായി ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ത്രില്ലിംഗ് യാത്ര, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30നും , ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9:00 മണിയ്ക്കും ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യും. ജിയോ ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും ഷോ കാണാനും സാധിക്കും.
Also Read: എനിക്കു വേണ്ടി ഒരു കാരവാൻ ഡോർ തുറക്കപ്പെട്ട ആദ്യ സിനിമ ഇതാണ്: വെങ്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.