/indian-express-malayalam/media/media_files/2025/07/29/vyasanasametham-bandhumithradhikal-ott-release-date-anaswara-rajan-2025-07-29-13-57-19.jpg)
Vyasanasametham Bandhumithradhikal OTT
Vyasanasametham Bandhumithradhikal OTT release Date & Platform: പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് അനശ്വര രാജൻ നായികയായ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഒടിടി റിലീസിനൊരുങ്ങുന്നു. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയായിരുന്നു ചിത്രം. തിയേറ്ററിൽ വലിയ ചിരിപ്പൂരത്തിനു തിരി കൊളുത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Also Read: Latest OTT Release: പോയവാരം ഒടിടിയിൽ എത്തിയ പുത്തൻ ചിത്രങ്ങൾ
അനശ്വര രാജൻ, മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി മാര്‍ക്കോസ്, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Also Read: ദുൽഖറിന് മമ്മൂട്ടിയുടെ പിറന്നാൾ സർപ്രൈസ്; 'ഇത് ഇക്ക അറഞ്ഞോ' എന്ന് ആരാധകൻ; വീഡിയോ
എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ജൂൺ 13നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. റഹീം അബൂബക്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ എന്നിവരും നിർവ്വഹിച്ചു.
Also Read: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം ആവശ്യപ്പെട്ട് കരിഷ്മയും രംഗത്ത്; സ്വത്ത് തർക്കം മുറുകുന്നു
Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടി
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ആഗസ്റ്റ് ആദ്യവാരം ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
Also Read: എനിക്കു വേണ്ടി ഒരു കാരവാൻ ഡോർ തുറക്കപ്പെട്ട ആദ്യ സിനിമ ഇതാണ്: വെങ്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.