/indian-express-malayalam/media/media_files/2025/07/28/latest-ott-release-2025-07-28-16-55-27.jpg)
Latest Ott Release
Latest OTT: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ കഴിഞ്ഞ വാരം ഒടിടിയിൽ എത്തി. മലയാളം അടക്കം വിവിധ ഭാഷകളിലായി സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും അറിയാം.
/filters:format(webp)/indian-express-malayalam/media/media_files/2025/07/23/kannappa-ott-release-date-platform-mohanlal-2025-07-23-10-57-36.jpg)
Kannappa OTT:കണ്ണപ്പ
വിഷ്ണു മഞ്ചു, മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രമാണ് ബിഗ് ബജറ്റനിലൊരുങ്ങിയ കണ്ണപ്പ. മലയാളം അടക്കം വിവിധ ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
Also Read: ഈ മൂന്നു നടിമാരും ബന്ധുക്കളാണെന്ന് നിങ്ങൾക്കറിയാമോ?
Samshayam OTT: സംശയം
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് 'സംശയം'. രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് 'സംശയം' നിർമ്മിച്ചിരിക്കുന്നത്. ചിത്രം മനോരമ മാക്സിൽ കാണാം.
Also Read: ഗ്ലാമറസ് ലുക്കിൽ റാംപിൽ ചുവടുവച്ച് രേണു സുധി; വീഡിയോ
Ronth OTT: റോന്ത്
ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'റോന്ത്.' ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് റോന്ത് ഒടിടിയിലെത്തിയിരിക്കുന്നത്.
Also Read: മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തുടക്കം; ഇന്ന് തെന്നിന്ത്യയുടെ സൂപ്പർതാരം, ആളെ മനസ്സിലായോ?
Sarzameen OTT: സർസമീൻ
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് 'സർസമീൻ'. പൃഥ്വിരാജിനൊപ്പം കജോളും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരമായ സെയ്‌ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കശ്മീർ താഴ്‌വരയിലെ ഭീകരവാദവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ. സൈനികനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ജിയോ ഹോട്സ്റ്റാറിൽ ചിത്രം കാണാം.
Also Read: പ്രേതസിനിമകൾ ഇഷ്ടപ്പെടുന്ന, ക്ലീനിംഗ് ഫ്രീക്കായ കേരളത്തിന്റെ വാനമ്പാടി; കെ എസ് ചിത്രയെ കുറിച്ച് ഈ 11 കാര്യങ്ങൾ നിങ്ങൾക്കറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.