/indian-express-malayalam/media/media_files/2025/07/29/dulquer-salman-birthday-celebration-2025-07-29-13-08-50.jpg)
എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം/openmallu.ai)
ആദ്യ ചിത്രം മുതൽ മലയാളികൾ നെഞ്ചോടു ചേർത്ത പ്രിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ ഒതുങ്ങാതെ മറ്റു ഭാഷകളിലും സജീവമാണ് ഇന്ന് ദുൽഖർ. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ദുൽഖർ തന്റെ കയ്യൊപ്പു ചാർത്തി കളഞ്ഞു. മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിലേക്ക് ചുരുങ്ങാതെ, തന്റേതായൊരു ശൈലിയിലൂടെ ദുൽഖർ കെട്ടിപ്പടുത്ത താരസാമ്രാജ്യത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റെ കഥ പറയാനുണ്ട്.
ദുൽഖർ സൽമാന്റെ 42-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകൾ നേരുകയാണ് ആരാധകരും സഹപ്രവർത്തകരും. ജന്മദിനം പ്രമാണിച്ച് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകളും പുറത്തുവിട്ടിരുന്നു.
അതിനിടെ, ദുൽഖറിന്റെ പിറന്നാൾ, സർപ്രൈസായി കേക്കു മുറിച്ച് ആഘോഷിക്കുന്ന മമ്മൂട്ടിയുടെ ഒരു എഐ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 'രാത്രി സർപ്രൈസ് ഉണ്ടെന്നു പറഞ്ഞ വാപ്പിച്ചി വിളിച്ച് എഴുന്നേൽപ്പിച്ചെന്നെന്നു' ദുൽഖർ പറയുന്നത് വീഡിയോയിൽ കാണാം. ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 'ഇത് ഇക്ക അറിഞ്ഞായിരുന്നോ' എന്നാണ് വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്.
Also Read: മരക്കൊമ്പത്തിരിക്കുന്ന ഈ വികൃതി പയ്യൻമാരിലൊരാൾ ഇന്ന് സൂപ്പർസ്റ്റാറാണ്
അതേസമയം, ദുൽഖർ നിർമാതാവാകുന്ന കല്ല്യാണി പ്രിയദർശൻ- നസ്‌ലൻ ചിത്രം 'ലോക ചാപ്റ്റർ1 ചന്ദ്ര'യുടെ ടീസർ ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ അതിഥി വേഷത്തിൽ ദുല്‍ഖറെത്തുമെന്നും റിപ്പോർട്ടുണ്ട്. നഹാസ് ഹിദായത്തിന്റെ 'ഐ ആം ഗെയ്മും' സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന 'കാന്ത'യുമാണ് ദുൽഖറിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ.
Read More: ദുൽഖർ സൽമാന്റെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.