scorecardresearch

'ചന്ദ്ര ശരിക്കും സൂപ്പർ ഹീറോ ആണോ'; കല്യാണിക്കും നസ്‌ലെനുമൊപ്പം ദുൽഖറിന്റെ സൂപ്പർഹീറോ ചിത്രം; 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' ടീസർ

സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ എത്തുന്നത്

സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ എത്തുന്നത്

author-image
Entertainment Desk
New Update

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. നടൻ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം. വേഫെറർ ഫിലിംസിന്റെ ഏഴാമത് ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര.'

Advertisment

Also Read: പ്രേതസിനിമകൾ ഇഷ്ടപ്പെടുന്ന, ക്ലീനിംഗ് ഫ്രീക്കായ കേരളത്തിന്റെ വാനമ്പാടി; കെ എസ് ചിത്രയെ കുറിച്ച് ഈ 11 കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ രചനയും സംവിധാനം നിർവ്വഹിക്കുന്നത്."ലോക" എന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിതെന്നാണ് സൂചന. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ എത്തുന്നത്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്.

Also Read: സിനിമാമേഖലയിലെ പലരുടെയും നട്ടെല്ല് ബാങ്ക് ബാലൻസുമായി കണക്റ്റഡാണ്; വിമർശനവുമായി വിധു വിനോദ് ചോപ്ര

Advertisment

നിമിഷ് രവി ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിങ് ചമൻ ചാക്കോ എന്നിവർ കൈകാര്യം ചെയ്യുന്നു. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read  More: അന്ന് ആ പൊന്നാട വാങ്ങി ഞാൻ രഞ്ജിനിയെ മുണ്ടുടുപ്പിച്ചു: കെ എസ് ചിത്ര

Kalyani Priyadarshan Dulquer Salmaan Naslen K Gafoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: