scorecardresearch

അന്ന് ആ പൊന്നാട വാങ്ങി ഞാൻ രഞ്ജിനിയെ മുണ്ടുടുപ്പിച്ചു: കെ എസ് ചിത്ര

KS Chithra recalls saving Ranjini Haridas: "കെ എസ് ചിത്രയുടെ പൊന്നാട മുണ്ടായി ഉടുത്ത ലോകത്തിലെ ഏക വ്യക്തി ഞാനാണ് ഗയ്സ്" രസകരമായ അനുഭവം പങ്കിട്ട് കെ എസ് ചിത്രയും രഞ്ജിനി ഹരിദാസും

KS Chithra recalls saving Ranjini Haridas: "കെ എസ് ചിത്രയുടെ പൊന്നാട മുണ്ടായി ഉടുത്ത ലോകത്തിലെ ഏക വ്യക്തി ഞാനാണ് ഗയ്സ്" രസകരമായ അനുഭവം പങ്കിട്ട് കെ എസ് ചിത്രയും രഞ്ജിനി ഹരിദാസും

author-image
Entertainment Desk
New Update
KS Chithra Ranjini Haridas Interview

KS Chithra & Ranjini Haridas

മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടി കെ.എസ് ചിത്രയും അവതാരകയും മോഡലും നടിയുമായ രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. 2007ലെ ഐഡിയ സ്റ്റാർ സിംഗർ കാലം മുതൽ തുടങ്ങിയതാണ് ആ സൗഹൃദം.  

Advertisment

Also Read: പ്രേതസിനിമകൾ ഇഷ്ടപ്പെടുന്ന, ക്ലീനിംഗ് ഫ്രീക്കായ കേരളത്തിന്റെ വാനമ്പാടി; കെ എസ് ചിത്രയെ കുറിച്ച് ഈ 11 കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇന്ന് കെ എസ് ചിത്രയുടെ 62-ാം ജന്മദിനമാണ്. ചിത്രയുടെ ജന്മദിനത്തിൽ തന്നെ തന്റെ പുതിയ ചാറ്റ് ഷോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരിക്കുകയാണ് രഞ്ജിനി. രഞ്ജിനിയുടെ ടോക്ക് ഷോയായ ദി ഗ്രീൻ റൂമിന്റെ ആദ്യത്തെ അതിഥി ചിത്രയായിരുന്നു. 

രഞ്ജിനിയുമായുള്ള സൗഹൃദത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചില രസകരമായ അനുഭവങ്ങളും കെ എസ് ചിത്ര ടോക്ക് ഷോയിൽ പങ്കിട്ടു. തന്നെ ഏറ്റവും കൂടുതൽ ചിത്രചേച്ചി വഴക്ക് പറഞ്ഞിട്ടുള്ളത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന കാര്യത്തിലാണെന്ന് രഞ്ജിനി പറഞ്ഞു. അപ്പോഴാണ്, കോയമ്പത്തൂരിൽ നടന്നൊരു ഷോയ്ക്കിടയിലുണ്ടായ രസകരമായ അനുഭവം ചിത്ര പങ്കിട്ടത്. 

Advertisment

Also Read: New malayalam OTT Release: സോണി ലിവിൽ കാണാം ഈ 8 ചിത്രങ്ങൾ

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ഡോക്ടർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കെ എസ് ചിത്രയും രഞ്ജിനിയും. “ഒരു വലിയ റാമ്പ് സജ്ജീകരിച്ചിരുന്നു, രഞ്ജിനി വളരെ ചെറിയ ഒരു ഷോർട്ട് ഡ്രസ്സായിരുന്നു ഇട്ടിരുന്നത്. റാമ്പിന് താഴെ, ക്യാമറകളുമായി ധാരാളം ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് ബിപി കൂടിയിട്ട് ആകെ ടെൻഷനായിട്ട് നിൽക്കാൻ പറ്റുന്നില്ലായിരുന്നു. എന്നെ  ആദരിക്കുന്ന കൂട്ടത്തിൽ എനിക്കൊരു പൊന്നാട തന്നിരുന്നു. ഞാൻ അത് കൊണ്ടുപോയി ഉടുത്തുകൊടുത്തു." കെ എസ് ചിത്ര പറഞ്ഞു.

"കെ എസ് ചിത്രയുടെ പൊന്നാട മുണ്ടായി ഉടുത്ത ലോകത്തിലെ ഏക വ്യക്തി ഞാനാണ് ഗയ്സ്," എന്നായിരുന്നു പുഞ്ചിരിയോടെ രഞ്ജിനിയുടെ മറുപടി. 

Also Read: സിനിമാമേഖലയിലെ പലരുടെയും നട്ടെല്ല് ബാങ്ക് ബാലൻസുമായി കണക്റ്റഡാണ്; വിമർശനവുമായി വിധു വിനോദ് ചോപ്ര

ചിത്ര ചേച്ചി തന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണെന്നും രഞ്ജിനി പറഞ്ഞു.  "ചിത്ര ചേച്ചി എന്റെ ചെറിയ വസ്ത്രങ്ങളുടെ പേരിൽ എന്നെ ശകാരിക്കാറുണ്ടായിരുന്നു. ഞാൻ കാലുകൾ പിണച്ചുവെച്ച് റിഹേഴ്സലിൽ ഇരിക്കുമ്പോഴെല്ലാം ചേച്ചി എനിക്ക് മെസേജ് അയക്കും 'കാലുകൾ താഴ്ത്തി വയ്ക്കൂ!' എന്ന്. എന്റെ അമ്മയേക്കാൾ കൂടുതൽ ഞാൻ വിവാഹം കഴിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നത് ചേച്ചിയാണ്," രഞ്ജിനി പറഞ്ഞു.

Also Read: അന്ന് ആൾക്കൂട്ടത്തിലൊരുവൾ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയവൾ;  ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക

Ranjini Haridas Ks Chitra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: