scorecardresearch

മരക്കൊമ്പത്തിരിക്കുന്ന ഈ വികൃതി പയ്യൻമാരിലൊരാൾ ഇന്ന് സൂപ്പർസ്റ്റാറാണ്

Throwback Thursday: കൂട്ടുകാർക്കൊപ്പം മരത്തിലിരിക്കുന്ന കുട്ടികളിലൊരാൾ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ വരെ ശ്രദ്ധ നേടിയ മലയാള നടനാണ്, ആളെ മനസ്സിലായോ?

Throwback Thursday: കൂട്ടുകാർക്കൊപ്പം മരത്തിലിരിക്കുന്ന കുട്ടികളിലൊരാൾ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ വരെ ശ്രദ്ധ നേടിയ മലയാള നടനാണ്, ആളെ മനസ്സിലായോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dulquer Salman childhood photo ng 1

Throwback Thursday: മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം തന്റേതായ കയ്യൊപ്പു പതിപ്പിച്ച താരമാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

കൂട്ടുകാർക്കൊപ്പം മരത്തിലിരിക്കുന്ന കുഞ്ഞു ദുൽഖറിനെയാണ് ചിത്രത്തിൽ കാണാനാവുക. 

Also Read: ഇത്ര പെർഫെക്റ്റായി ചെയ്യുന്ന നിങ്ങൾക്ക് അഹങ്കാരമൊക്കെയാവാം മനുഷ്യാ; കോട്ടയം നസീറിന് കയ്യടിച്ച് സോഷ്യൽ മീഡിയ

Dulquer Salman childhood photo

Advertisment

2012-ൽ 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടൽ'ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു.

Also Read: മുംബൈയിലെ ആഢംബരഫ്ളാറ്റ് വാടകയ്ക്ക് നൽകി മാധവൻ; മാസം നേടുന്നത് ലക്ഷങ്ങൾ

പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് 'ചാർലി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്.

'വായ് മൂടി പേസലാം'​ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം 'സംസാരം ആരോഗ്യത്തിനു ഹാനികരം' എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. 'ഓകെ കൺമണി' എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്.

Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും

തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ 'മഹാനടി' എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു. 'കർവാൻ' എന്ന ചിത്രത്തിനു ശേഷം ദുൽഖർ അഭിനയിച്ച ഹിന്ദി ചിത്രം ‘ദി സോയാ ഫാക്ടറും' ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമാണ് ദുൽഖർ ഇപ്പോൾ. 

ദുൽഖറിന്റെ സമീപകാല റിലീസായ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ബോക്സ് ഓഫീസിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 

Also Read: കാൽ ട്രേയിൽ ഇടിച്ചു വീണു,  തോളെല്ല് തിരിഞ്ഞുപോയി; പരുക്കിനെ കുറിച്ച് കെ എസ് ചിത്ര

Throwback Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: