scorecardresearch

കാൽ ട്രേയിൽ ഇടിച്ചു വീണു, തോളെല്ല് തിരിഞ്ഞുപോയി; പരുക്കിനെ കുറിച്ച് കെ എസ് ചിത്ര

KS Chithra| ചെന്നൈ എയർപോർട്ടിൽ വച്ചുണ്ടായ വീഴ്ചയെ തുടർന്ന് കെ എസ് ചിത്രയുടെ കൈയ്ക്ക് പരുക്കേറ്റു, വീഴ്ചയുടെ ആഘാതത്തിൽ  തോളെല്ല് ഡിസ്‌ലൊക്കേറ്റായി

KS Chithra| ചെന്നൈ എയർപോർട്ടിൽ വച്ചുണ്ടായ വീഴ്ചയെ തുടർന്ന് കെ എസ് ചിത്രയുടെ കൈയ്ക്ക് പരുക്കേറ്റു, വീഴ്ചയുടെ ആഘാതത്തിൽ  തോളെല്ല് ഡിസ്‌ലൊക്കേറ്റായി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
KS Chithra injured

KS Chithra

പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏറെ പ്രിയപ്പെട്ടവളാണ് മലയാളികൾക്ക് കെ എസ് ചിത്ര. ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും.​ എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് ചിത്ര. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തിനെയും പുഞ്ചിരിയേയും സ്നേഹിക്കുന്നുണ്ട്.

Advertisment

Also Read: നിന്നോളം മികച്ചതാരുണ്ട്; വിജയ്ക്ക് ആശംസകളുമായി തൃഷ

ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10ന്റെ പ്രധാന വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് ചിത്ര. കഴിഞ്ഞ എപ്പിസോഡിൽ പരുക്കേറ്റ കൈയ്യുമായാണ് കെ എസ് ചിത്ര സ്റ്റാർ സിംഗർ വേദിയിലെത്തിയത്. 

Also Read: നശിക്കാൻ കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന 'അമ്മ': സീമ ജി. നായർ

ചെന്നൈ എയർപോർട്ടിൽ വച്ചുണ്ടായ അപകടത്തെ തുടർന്നാണ് ചിത്രയുടെ കൈയ്ക്ക് പരുക്കേറ്റത്. വീഴ്ചയിൽ  തോളെല്ല് ഡിസ്‌ലൊക്കേറ്റാവുകയും ചെയ്തു.

Advertisment

Also Read: ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തം; സിനിമയിലെ ഫഹദ് ഓട്ടങ്ങളെ കുറിച്ച് ഇർഷാദ്

അപകടത്തെ കുറിച്ച് ചിത്രയുടെ വാക്കുകളിങ്ങനെ: "ചെറുതായിട്ടൊന്നു വീണു. ഹൈദരാബാദിലേക്ക് പോവാനായി ചെന്നൈ എയർപോർട്ടിൽ നിൽക്കുകയായിരുന്നു. സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഹസ്ബന്റ് വരാനായി വെയിറ്റ് ചെയ്യുമ്പോൾ കുറേപേർ ഫോട്ടോ എടുക്കാനായി വന്നു. ഈ സമയത്ത്, ടേബിളിനു മുകളിൽ വയ്ക്കേണ്ട ട്രേ എല്ലാം കൂടെ എന്റെ കൂടെ ഫോട്ടോയെടുക്കാനുള്ള ആവേശത്തിൽ  ആരൊക്കെയോ  എന്റെ കാലിന്റെ  പിറകെ വച്ചിട്ടു പോയിരുന്നു. ഞാനത് കണ്ടില്ല."

"ഫോട്ടോ എടുത്തുകഴിഞ്ഞ് അവര് പോയി. ഞാൻ തിരിഞ്ഞ് നടക്കാനായി ഒരു കാൽ വച്ചതേയുള്ളൂ. എന്റെ കാൽ ട്രേയിൽ ഇടിച്ച് ബാലൻസ് പോയി, ഞാൻ താഴെ വീണു.  ഷോൾഡർ ബോൺ ഡിസ്‌ലൊക്കേറ്റായി, ഒന്നരയിഞ്ചോളം താഴോട്ട് ഇറങ്ങി വന്നു.  അതു തിരിച്ചു പിടിച്ചിട്ടിരിക്കുകയാണ്. മൂന്നാഴ്ച ഹീലിംഗ് പിരീഡാണ്. അതുകഴിഞ്ഞു ഒരു മൂന്നുമാസത്തോളം വളരെ അധികം സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്," കെ എസ് ചിത്ര പറഞ്ഞു.

എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ ആശംസകൾ.

Also Read: സുരേഷ് ഗോപി എന്നത് വെറുമൊരു പേരല്ല, ഒരു വികാരമായിരുന്നു: പേളി മാണി

K S Chithra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: