/indian-express-malayalam/media/media_files/2025/06/21/irshad-ali-fahad-fasil-fi-2025-06-21-11-17-18.jpg)
ഫഹദ് ഫാസിലിനൊപ്പം ഇർഷാദ് അലി (Photo: Facebook)
നായകനായും വില്ലനായും സഹനടനായുമൊക്കെ കഴിഞ്ഞ 30 വർഷമായി മലയാളസിനിമയിൽ തുടരുന്ന നടനാണ് ഇർഷാദ് അലി. സമാന്തര സിനിമകൾക്കൊപ്പം തന്നെ ഒരേസമയം വാണിജ്യ സിനിമകളുടെയും ഭാഗമായി മാറിയ നടനാണ് ഇർഷാദ്. തരുൺ മൂർത്തി- മോഹൻലാൽ ടീമിന്റെ തുടരും എന്ന ചിത്രത്തിലാണ് ഒടുവിലായി പ്രേക്ഷകർ ഇർഷാദിനെ കണ്ടത്.
Also Read: 'പ്രായം കുറയ്ക്കുന്ന മെഷീൻ കൈയ്യിലുണ്ടോ'; നവ്യയുടെ ലണ്ടൻ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധിക
ഫഹദ് ഫാസിൽ എന്ന നടനെക്കുറിച്ചും ഫഹദുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഇർഷാദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇർഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം:
എന്തൊരു ഭംഗിയാണ്
സിനിമയിൽ ഈ മനുഷ്യന്റെ കഥാപാത്രങ്ങൾ ഓടുന്നത് കാണാൻ....
കരിയറിൽ ഇങ്ങേരിന്ന് തിരക്കു പിടിച്ച ഓട്ടക്കാരനാണ്.
ഒരു പാൻ ഇന്ത്യൻ താരം എന്നു വിശേഷിപ്പിച്ചാലും അതിശയോക്തി ഇല്ല.
ഒരു കൈ നെഞ്ചത്തമർത്തി പിടിച്ച് മറുകൈ വീശി വേഗത്തിലോടുന്ന അയ്മനം സിദ്ധാർത്ഥൻ....
ഓട്ടത്തിനിടയിലും കൈവിട്ടുപോവാൻ പാടില്ലാത്ത ഒന്നയാൾ മുറുക്കെ പിടിക്കുന്നുണ്ട്!
ഞാൻ പ്രകാശനിൽ, ജീവിതത്തിനോട് ആർത്തിപിടിച്ച് രണ്ട് കയ്യും വീശിയുള്ള ആകാശിന്റെ ഓട്ടമുണ്ടല്ലോ, ഒരാളുടെ മുഴുവൻ സ്വാർത്ഥതയും വായിച്ചെടുക്കാനാകും അതിൽ...
നോർത്ത് 24 കാതത്തിലെ 'അതി-വൃത്തിക്കാരൻ' ഹരികൃഷ്ണൻ ബാഗ് നെഞ്ചോട് അടക്കിപ്പിടിച്ച് മറുകൈ വായുവിൽ ആഞ്ഞു കറക്കിക്കൊണ്ടാണ് ഓടുന്നത്...
ഇയ്യോബിന്റെ പുസ്തകത്തിൽ, ഇരുകൈകളിലും തോക്കേന്തികൊണ്ടുള്ള അലോഷിയുടെ ഓട്ടം....
ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തമാണ്.
'മറിയം മുക്കി'ൽ ഞങ്ങൾ ഒരുമിച്ച് ഓടി തളർന്നത് ഇന്നലെയെന്ന പോലെ മുന്നിൽ ഉണ്ട്, അന്നത്തെയാ ഒരുമിച്ചോട്ടത്തിന്റെ കിതപ്പ് ഇന്നും ഉയർന്നു പൊങ്ങുന്നുണ്ട് ഉള്ളിൽ...
ഏത് ഓട്ടത്തിനിടയിലും, കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേർത്തുപിടിക്കൽ ഉണ്ടല്ലോ, അതൊന്നുമതി ഊർജം പകരാൻ, സ്നേഹം നിറയ്ക്കാൻ....
എന്തെന്നാൽ,
അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്..
ഇതെഴുതി കൊണ്ടിരുന്നപ്പോഴാണ് ഓർത്തത്, ആ ഓട്ടക്കാരന്റെ ഇനി ഇറങ്ങാൻ പോകുന്ന സിനിമയുടെ പേര് 'ഓടും കുതിര ചാടും കുതിര' എന്നാണല്ലോയെന്ന്...
പ്രിയപ്പെട്ട ഓട്ടക്കാരാ...
ഓട്ടം തുടരുക.
കൂടുതൽ കരുത്തോടെ,
Run FAFA Run!
Also Read: ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു; സേതുപതിക്കൊപ്പം ഇർഷാദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.