/indian-express-malayalam/media/media_files/2025/06/24/kottayam-nazeer-janardhanan-prakash-varma-2025-06-24-15-39-28.jpg)
മിമിക്രിവേദികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ ഇഷ്ടം കവർന്ന കോട്ടയം നസീറിനെ അനുകരണ കലയിലെ രാജാവ് എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. 'മിമിക്‌സ് ആക്ഷന്‍ 500' എന്ന ചിത്രത്തിലൂടെയാണ് നസീർ സിനിമയിലെത്തുന്നത്. പതിവു മിമിക്രി വേഷങ്ങളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള മികച്ച കഥാപാത്രങ്ങളും സമീപകാലത്ത് കോട്ടയം നസീർ അവതരിപ്പിച്ചിരുന്നു.
Also Read: മുംബൈയിലെ ആഢംബരഫ്ളാറ്റ് വാടകയ്ക്ക് നൽകി മാധവൻ; മാസം നേടുന്നത് ലക്ഷങ്ങൾ
ഇപ്പോഴിതാ, കോട്ടയം നസീറിന്റെ പുതിയൊരു മിമിക്രി നമ്പറിനു കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
സമീപകാലത്ത് വലിയ രീതിയിൽ ജനപ്രീതി നേടിയ കഥാപാത്രങ്ങളിലൊന്നാണ് തുടരും എന്ന ചിത്രത്തിൽ പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാർ എന്ന പൊലീസ് വേഷം. ജോർജ് സാറിന്റെ ഹിറ്റ് ഡയലോഗ് നടൻ ജനാർദ്ദനൻ പറഞ്ഞാൽ എങ്ങനെയിരിക്കും എന്നു അനുകരിച്ചു കാണിച്ചു തരികയാണ് കോട്ടയം നസീർ.
Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും
"നടൻ ജനാർദ്ദൻ ചേട്ടൻ ചെറുപ്പക്കാലത്താണ് ജോർജ് സാറിന്റെ ഈ ഡയലോഗ് പറയുന്നതെങ്കിലോ? പെർഫെക്റ്റാവും എന്ന അഹങ്കാരമൊന്നുമില്ല, അതൊക്കെ പോയി ഒന്നു പറഞ്ഞുനോക്കാം," എന്ന മുഖവുരയോടെയാണ് കോട്ടയം നസീർ ശബ്ദം അനുകരിക്കുന്നത്.
"ഇതിലും പെർഫെക്റ്റാക്കാൻ ജനാർദനൻ സാറിന് പോലും കഴിയില്ല," എന്നാണ് സോഷ്യൽ മീഡിയയുടെ അഭിനന്ദനം.
Also Read: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും ഭാര്യയായും അഭിനയിച്ച നടി; ആളെ മനസ്സിലായോ?
നടന്മാരായ ജോജു ജോർജ്, ബിപിൻ ജോസ് തുടങ്ങിയവരും കോട്ടയം നസീറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
"നിങ്ങളെ സമ്മതിച്ചു തന്നേ പറ്റൂ. ഇത്രയും നല്ല രീതിയിൽ ഈ ലോകത്ത് ആരും ചെയ്യില്ല,"
"കുറച്ച് അഹങ്കാരത്തോടാണേലും പറഞ്ഞോ, അത്രയ്ക്ക് പെർഫെക്റ്റ് ആണ്,"
"സാക്ഷാൽ ജനാർദ്ദനൻ പോലും ഇന്നിത്രയും പെർഫെക്ട് ആയിട്ട് ചെയ്യില്ല,"
"ഒർജിനിലെ വെല്ലുന്ന ഐറ്റം,"
"നസീർ സാർ പഴയ നസീർ സാർ തന്നെയാടാ,"
"ആ തീ ഇപ്പോഴും കെട്ടിട്ടില്ല," എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.
Also Read: പപ്പുവിന്റെ കൂടെ നിൽക്കുന്ന സ്പൈഡർമാൻ ടീഷർട്ടുകാരൻ , ഇന്ന് മലയാളത്തിന്റെ പ്രിയ നടൻ; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.