/indian-express-malayalam/media/media_files/2025/06/20/binu-pappu-childhood-photo-2025-06-20-15-06-06.jpg)
/indian-express-malayalam/media/media_files/2025/06/20/binu-pappu-childhood-photo-1-2025-06-20-15-06-06.jpg)
ഒരു കാലത്ത് മലയാളസിനിമയിലെ ഏറ്റവും തിരക്കേറിയ താരമായിരുന്ന കുതിരവട്ടം പപ്പു, മൂന്നര പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനിടെ 1500 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. പപ്പുവിന്റെ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. പപ്പുവിനൊപ്പം നിൽക്കുന്ന ഒരു കുട്ടിയേയും ചിത്രത്തിൽ കാണാം.
/indian-express-malayalam/media/media_files/2025/06/20/binu-pappu-childhood-photo-2-2025-06-20-15-06-06.jpg)
ആരാണ് ഈ കുട്ടി എന്നല്ലേ? കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവാണ് ചിത്രത്തിൽ നടനൊപ്പമുള്ളത്.
/indian-express-malayalam/media/media_files/2025/06/20/binu-pappu-ng-1-2025-06-20-15-06-06.jpg)
ആനിമേറ്ററും സംരംഭകനുമായ ബിനു പപ്പു 2014 ൽ സലീം ബാബയുടെ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് ആഷിഖ് അബു, മാത്തുക്കുട്ടി സേവ്യർ, തരുൺ മൂർത്തി, ലാൽ ജോസ്, ജോൺപോൾ ജോർജ്, റോഷൻ ആൻഡ്രൂസ്, ഖാലിദ് റഹ്മാൻ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. മായാനദി, വൈറസ്, ഹലാൽ ലവ് സ്റ്റോറി എന്നിവയുൾപ്പെടെ ഒരു ഡസനോളം സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും ബിനു പപ്പു പ്രവർത്തിച്ചു. ഗപ്പി, മായാനദി, വൈറസ്, പുഴു തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടറും ബിനു ആയിരുന്നു. ആഷിഖ് അബു ചിത്രങ്ങളായ ഗാംഗ്സ്റ്റർ, റാണി പത്മിനി എന്നിവയിൽ ബിനുവിന് ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു. പിന്നാലെ പുത്തൻ പണം, സഖാവ്, കല വിപ്ലവം പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ലൂസിഫർ, വൈറസ്, അമ്പിളി, ഹെലൻ, ഓപ്പറേഷൻ ജാവ, വൺ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
/indian-express-malayalam/media/media_files/2025/06/20/binu-pappu-tharum-moothy-1-2025-06-20-15-06-06.jpg)
തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെയായിരുന്നു ബിനു പപ്പുവിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലെ അരങ്ങേറ്റം. നാരദൻ, പുഴു, തല്ലുമാല എന്നിവയുടെ പ്രീ-പ്രൊഡക്ഷനിൽ അദ്ദേഹം ചീഫ് അസോസിയേറ്റ് ആയിരുന്നു .
/indian-express-malayalam/media/media_files/2025/06/20/binu-pappu-mohanlal-1-2025-06-20-15-06-06.jpg)
സമീപകാലത്ത് തിയേറ്ററുകളിലെത്തിയ തുടരും എന്ന ചിത്രത്തിലെ പ്രകടനം ബിനു പപ്പുവിന് വലിയ രീതിയിൽ നിരൂപക പ്രശംസ നേടികൊടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.