/indian-express-malayalam/media/media_files/2025/10/30/bigg-boss-malayalam-season-7-big-bang-money-week-2025-10-30-13-23-25.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ബിഗ് ബാങ് മണി വീക്കാണ് ഈ ആഴ്ച. ക്ലാസിക് മണി ബോക്സ് ഗെയിമിൽ നിന്നും വ്യത്യസ്തമായി, ഏറെ റിസ്കുള്ള ഗെയിം ആണ് ഇത്തവണ നൽകിയിരിക്കുന്നത്. ബിഗ് ബാങ് മണി വീക്കിൽ വിജയിക്കുന്നവർക്കുള്ള തുക, ഷോയുടെ വിന്നറായ മത്സരാർത്ഥിയുടെ സമ്മാനത്തുകയിൽ നിന്നുമാണ് എടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Also Read: പ്രണയവും സൗഹൃദവുമല്ല; അനുമോളുടെ സ്ട്രാറ്റജി തകർത്ത അനീഷിന്റെ ഗെയിം ; Bigg Boss Malayalam Season 7
പുറത്തെ കാറിൽ സൂക്ഷിച്ച നോട്ട് കെട്ടുകൾ ഒരു മിനിറ്റിനുള്ളിൽ ഓടി കളക്റ്റ് ചെയ്ത് അകത്തുവരിക എന്നതായിരുന്നു ടാസ്ക്. സമയപരിധിയ്ക്കുള്ളിൽ അകത്തുകയറാൻ സാധിച്ചില്ലെങ്കിൽ ഷോയിൽ നിന്നും എവിക്റ്റായി പോവുകയും ചെയ്യും. മൂന്നുപേർക്കാണ് ഇത്തവണ ടാസ്കിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. അനുമോൾ, അക്ബർ, ആദില എന്നിവരാണ് ടാസ്കിൽ പങ്കെടുത്തത്.
ഏറ്റവും കൂടുതൽ നോട്ട് കെട്ടുകൾ കളക്റ്റ് ചെയ്തത് അനുമോൾ ആണ്. 1.4 ലക്ഷം രൂപയാണ് സെക്കന്റുകൾക്കുള്ളിൽ അനുമോൾ കളക്റ്റ് ചെയ്തത്. അക്ബർ 60,000 രൂപയും ആദില 20,000 രൂപയും കളക്റ്റ് ചെയ്തു. എത്ര കിട്ടിയാലും അത് മൂന്നായി പങ്കിടുമെന്ന് ടാസ്കിനു പോവുന്നതിനു മുൻപുതന്നെ മൂവരും തീരുമാനമെടുത്തിരുന്നു.
മുൻസീസണുകളെ അപേക്ഷിച്ച് ഏറെ ത്രില്ലിംഗായ രീതിയിലാണ് മണി ബോക്സ് ഗെയിം മുന്നോട്ടുപോവുന്നത്. ഇത്തവണ നേരിട്ട് മണി ബോക്സ് കൊണ്ടുവരാതെയാണ് ബിഗ് ബോസ് ഗെയിം മാറ്റി കളിച്ചത്. മണി ബോക്സ് എടുത്ത് ഹൗസ് വിടാൻ പ്ലാൻ ഇട്ടവരിൽ മുൻപിൽ ആദിലയായിരുന്നു. ഹൗസിൽ വെച്ച് തന്നെ ആദില ഇക്കാര്യം ചർച്ച ചെയ്യുകയും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു.
Also Read: 3.5 ലക്ഷം രൂപ നേടി നൂറ; ആദിലയ്ക്കൊപ്പം ചേർന്ന് അക്ബറിനെ ചതിച്ചില്ല; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us