/indian-express-malayalam/media/media_files/2025/11/03/bigg-boss-malayalam-season-7-aneesh-anumol-nevin-and-adhila-2025-11-03-18-50-18.jpeg)
Source: Screengrab
Bigg Boss malayalam Season 7: എന്നെ വിവാഹം കഴിക്കാമോ എന്ന് അനുമോളോട് അനീഷ് ചോദിച്ചത് ഗാർഡൻ ഏരിയയിലെ ഊഞ്ഞാലിൽ ഇരുന്നായിരുന്നു. ആ നിമിഷം ബിഗ് ബോസ് വളരെ മനോഹരമായി തന്നെ നല്ല ഷോട്ടുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. സീസൺ അവസാനിക്കാൻ ആറ് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഇരുവരും വീണ്ടും അതേ ഇടത്ത് ഇരുന്ന് സംസാരിക്കുന്ന ദൃശ്യമാണ് പുറത്തുവരുന്നത്. അനീഷും അനുമോളും സംസാരിക്കുന്ന സമയം നെവിനും ആദിലയും ഒളിഞ്ഞുനിന്ന് കേൾക്കുന്ന രംഗം കണ്ട് ഒരു രക്ഷയുമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നാണ് അനുമോളോട് അനീഷ് പറയുന്നത്. അങ്ങനെ തെറ്റൊന്നും അനീഷേട്ടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് അനുമോൾ മറുപടി നൽകി. ഈ സമയം തൂണിന് പിന്നിൽ നിന്ന് ഒളിഞ്ഞ് നോക്കുന്ന നെവിന്റെ ഷോട്ട് രസകരമാണ്. നെവിന്റെ പിന്നിലായി ആദിലയും ഉണ്ട്.
Also Read: എന്തെല്ലാം തരികിട പരിപാടികൾ കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
അതെല്ലാം അവിടെ വെച്ച് തീർന്നു എന്ന് അനീഷ് ഒരിക്കൽ കൂടി അനുമോളെ ഓർമിപ്പിച്ചു. ചേട്ടനെ സഹോദരനെ പോലെയാണ് കണ്ടിരിക്കുന്നത് എന്ന് പറഞ്ഞ് അനുമോൾ വീണ്ടും നിലപാട് വ്യക്തമാക്കി. ഇതിന് ഇടയിൽ ആണ് ഒളിഞ്ഞ് നോക്കുന്ന നെവിനേയും ആദിലയേയും അനീഷ് കാണുന്നത്. നിങ്ങൾക്ക് എന്താ ഇവിടെ കാര്യം എന്ന് ചോദിച്ചതോടെ ആദിലയും നെവിനും പെട്ടു.
Also Read: അനീഷിന്റെ പ്രണയം വരെ അനു സ്ട്രാറ്റജിയാക്കി: ഷാനവാസ്, Bigg Boss Malayalam 7
പിടിക്കപ്പെട്ടതോടെ നെവിനും ആദിലയും രണ്ട് ദിശയിലേക്ക് നടന്നുപോയി വസ്ത്രം ഉണക്കാൻ എന്ന നിലയിൽ നിന്നു. ഈ രംഗത്തിനും അവരുടെ മുഖഭാവത്തിനും ചേർന്ന സിനിമാ ഡയലോഗും കൂടി കറക്ട് ആയി വരുന്നതോടെ പ്രേക്ഷകർക്ക് അത് കണ്ട് ചിരിക്കാതിരിക്കാനാവുന്നില്ല. പ്രൊമോയുടെ എഡിറ്റർക്കാണ് കയ്യടി കൂടുതൽ. ഏഷ്യാനെറ്റ് പുറത്തുവിട്ട ഈ പ്രൊമോയിൽ അക്ബറിന്റെ ഒരു ഡയലോഗ് കൂടിയുണ്ട് അവസാനം.
Also Read: എന്റെ ഹൃദയം അവളുടെ അടുത്ത് സേഫ് ആണ്; ചേർത്ത് പിടിച്ച് ആദില; Bigg Boss Malayalam Season 7
ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു ഇവര് രണ്ട് പേരും ഒന്നിക്കാൻ എന്നാണ് അക്ബറിന്റെ വാക്കുകൾ. അതിന് പിന്നിലെ കാരണവും അക്ബർ വ്യക്തമാക്കുന്നുണ്ട്. എന്നിട്ട് അനീഷേട്ടൻ പഠിക്കണം എന്ന് പറഞ്ഞാണ് അക്ബർ ട്രോളുന്നത്. നൂറയാണ് അക്ബറിനൊപ്പമിരിക്കുന്നത്.
Also Read: ഇപ്പോൾ 40 വയസ്, അയ്യേ എന്ന് അനുമോൾ; ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അനീഷ് ഫാൻസ് ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us