scorecardresearch

എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഗെയിമിന് പുറത്ത് നിന്ന് സുഹൃത്തുക്കൾ എന്ന നിലയിലെ കെട്ടിപ്പിടുത്തമാണ് അവിടെ കണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്

Bigg Boss Malayalam Season 7: ഗെയിമിന് പുറത്ത് നിന്ന് സുഹൃത്തുക്കൾ എന്ന നിലയിലെ കെട്ടിപ്പിടുത്തമാണ് അവിടെ കണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Shanavas and Akbar Hug Video

Source: Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ കൂടുതൽ കൊമ്പുകോർത്തിട്ടുള്ള രണ്ട് മത്സരാർഥികൾ ആണ് അക്ബറും ഷാനവാസും. ഹൗസിനകത്ത് ഇരുവരും പോരടിക്കുമ്പോൾ പുറത്ത് ഇവരുടെ ഫാൻസും പോരാട്ടം കടുപ്പിച്ചു. എന്ത് സംഭവിച്ചാലും അക്ബർ ആണ് കാരണക്കാരൻ, അക്ബർ ആണ് കുറ്റക്കാരൻ എന്ന് ഷാനവാസ് പറയുന്നത് സീസണിലെ വലിയ ട്രോൾ മെറ്റീരിയലായിരുന്നു. 

Advertisment

എന്നാൽ, ഗ്രാൻഡ് ഫിനാലെയ്ക്ക് മുൻപായുള്ള വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞതിന് പിന്നാലെ അക്ബറും ഷാനവസും തമ്മിൽ കെട്ടിപ്പിടിച്ച് സംസാരിക്കുന്നതാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. ഈ സമയം ഇരുവരും സംസാരിക്കുന്നതും കൗതുകകരമാണ്. 

Also Read: അനീഷിന്റെ പ്രണയം വരെ അനു സ്ട്രാറ്റജിയാക്കി: ഷാനവാസ്, Bigg Boss Malayalam 7

ഇവിടെ വരെ എത്താൻ എന്തെല്ലാം പറഞ്ഞു, എന്തെല്ലാം കളിച്ചു എന്ന് പറഞ്ഞ് ഷാനവാസിനെ കെട്ടിപ്പിടിക്കുകയാണ് അക്ബർ. ഗെയിമിന് പുറത്ത് നിന്ന് സുഹൃത്തുക്കൾ എന്ന നിലയിലെ കെട്ടിപ്പിടുത്തമാണ് അവിടെ കണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ആ നിമിഷം വൈകാരികമാണ് എങ്കിലും അക്ബർ അവിടേയും തമാശ നിറയ്ക്കുന്നുണ്ട്. ഫിനാലെ വീക്ക് വരെ എത്താൻ എന്തൊക്കെ തരികിട കാണിച്ചു എന്നാണ് അക്ബർ പിന്നെ പറയുന്നത്. 

Advertisment

Also Read: എന്റെ ഹൃദയം അവളുടെ അടുത്ത് സേഫ് ആണ്; ചേർത്ത് പിടിച്ച് ആദില; Bigg Boss Malayalam Season 7

ഷാനവാസ് അക്ബറിന്റെ പേര് പറയുന്നത് പോലും സമൂഹമാധ്യമങ്ങളിൽ ട്രോളായിരുന്നു. അക്കുബർ എന്നാണ് ഷാനവാസ് പറയുന്നത്. അക്ബറും ഷാനവാസും തമ്മിൽ സീസണിന്റെ തുടക്കത്തിൽ വലിയ തർക്കങ്ങൾ ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് ഇത് നീളുകയും ചെയ്തിരുന്നു. ഇതോടെ ബിഗ് ബോസിന് ഇവരെ കൺഫെഷൻ റൂമിലേക്ക് ഇടയ്ക്കിടെ വിളിപ്പിച്ച് മുന്നറിയിപ്പ് നൽകേണ്ടി വന്നു. ഇനിയും ഇത് തുടർന്നാൽ പുറത്താക്കും എന്ന് ബിഗ് ബോസ് ഇരുവരോടും ഒടുവിൽ പറഞ്ഞു. 

Also Read:  കാറിൽ നിന്ന് 50000; കണ്ടസ്റ്റൻസും കൊടുത്തതോടെ ഒന്നര ലക്ഷത്തോളം രൂപ; നെവിന്റെ മാസ് എൻട്രി; Bigg Boss Malayalam Season 7

സീസണിന്റെ അവസാന ആഴ്ചയിലേക്ക് എത്തിയപ്പോൾ ഷാനവാസ് കുഴഞ്ഞുവീണ സമയത്ത് നെവിനും ആര്യനും ഒപ്പം അക്ബറും ഇത് ആക്ടിങ് ആണെന്നും ഡ്രാമ ആണെന്നും പറഞ്ഞിരുന്നു. ഇത് ഇരുവർക്കും ഇടയിൽ വീണ്ടും വലിയ വിള്ളൽ ഉണ്ടാക്കിയിരുന്നു.

അക്ബറും ഷാനവാസും കൂടാതെ നൂറ, നെവിൻ, ആദില, അനുമോൾ, അനീഷ് എന്നിവരാണ് ഇപ്പോൾ ഹൗസിലുള്ളത്. ഇവരിൽ ഫൈനൽ ഫൈവിലേക്ക് എത്തുന്നത് ആരെല്ലാമാകും എന്നത് സംബന്ധിച്ച് ആരാധകരുടെ ചർച്ചകൾ ചൂടുപിടിക്കുകയാണ്.  

Also Read: ഇപ്പോൾ 40 വയസ്, അയ്യേ എന്ന് അനുമോൾ; ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അനീഷ് ഫാൻസ് ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: