/indian-express-malayalam/media/media_files/xbrNOZ5nPxzf4F83Vj0B.jpg)
Bigg Boss malayalam Season 6, Prediction List 2: ലോകമെമ്പാടും ഏറെ ആരാധകരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് സീസൺ ആറിന് തിരശ്ശീല ഉയരാൻ ഇനി അധിക ദിവസങ്ങളില്ല. മാർച്ച് ആദ്യ വാര്യത്തോടെ ഷോ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികൾ എന്ന് പ്രവചിക്കുന്ന തിരക്കിലാണ് ഷോയുടെ ആരാധകരും സോഷ്യൽ മീഡിയയും. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു പ്രെഡിക്ഷൻ ലിസ്റ്റിലെ മത്സരാർത്ഥികൾ ആരെന്നു നോക്കാം
- നടി ബീന ആന്റണി
- സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ
- റോബിൻ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്
- ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫർ
- ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ്
- സീരിയൽ താരം അഖിൽ ആനന്ദ്
- നടിയും ബിസിനസ്സ് വുമണും മോഡലുമായ ലിയാൻട്ര മരിയ
- ഫുഡ് വ്ളോഗറായ കേരള ഫുഡി
- ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ
- റൈഡർ ഗേൾ അനീഷ നായർ
- സീരിയൽ താരം ബിനോയ് വർഗീസ്
- സീരിയൽ താരവും ഡാൻസറുമായ ഋഷി എസ് കുമാർ
- നടിയും അവതാരകയുമായ ഡയാന ഹമീദ്
- നടൻ കലാഭവൻ നവാസ്
- ആർട്ടിസ്റ്റ് ബിനീഷ് ബാസ്റ്റിൻ
- സോഷ്യൽ മീഡിയ താരം ഹെലൻ ഓഫ് സ്പാർട്ട (ധന്യ എസ് രാഗേഷ്)
- അവതാരക പൂജ കൃഷ്ണ
- ഫുഡ് വ്ളോഗർ മുകേഷ് നായർ
ഇതിൽ ആരൊക്കെയാണ് ഇത്തവണ ഷോയിലെത്തുക എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുക. അതേസമയം, ഇത്തവണ ചെന്നൈ ആവും ബിഗ് ബോസ് സീസൺ ആറിന് വേദിയാവുക എന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത മറ്റൊരു റിപ്പോർട്ട്.
Read More Entertainment Stories Here
- ആ സമയത്ത് സണ്ണി ലിയോൺ ആരെന്ന് എനിക്കറിയില്ലായിരുന്നു: നിഷാന്ത് സാഗർ
- മലയാള സിനിമയിൽ എത്ര പാർവ്വതിമാരുണ്ട് എന്നറിയാമോ? ഞങ്ങളുടെ കണക്കിൽ പത്ത് പേരുണ്ട്
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ആ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ കരിഷ്മയുടെ അമ്മ 3 ദിവസവും ലൊക്കേഷനിലുണ്ടായിരുന്നു: രാജാ ഹിന്ദുസ്ഥാനി സംവിധായകൻ പറയുന്നു
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു; വൈറലായി വീഡിയോ
- മക്കളെ കാണാൻ അനുവദിക്കുന്നില്ല, മാനസികമായി പീഡിപ്പിക്കുന്നു: ഭാര്യയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി നിതീഷ് ഭരദ്വാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.