പാർവതി തിരുവോത്ത്
മലയാളസിനിമയിലെ അഭിമാനതാരങ്ങളിലൊരാളാണ് പാർവതി തിരുവോത്ത്. 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാനപുരസ്കാരം വരെ ഈ അഭിനേത്രിയെ തേടിയെത്തി.
മലയാളസിനിമയിലെ അഭിമാനതാരങ്ങളിലൊരാളാണ് പാർവതി തിരുവോത്ത്. 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാനപുരസ്കാരം വരെ ഈ അഭിനേത്രിയെ തേടിയെത്തി.
മന: ശാസ്ത്രജ്ഞ കൂടിയായ മാലാ പാർവതി ടെലിവിഷൻ അവതാരകയായാണ് ആദ്യം ശ്രദ്ധ നേടുന്നത്. 2007ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ മാലാപാർവതി ഇന്ന് മലയാള സിനിമയിലെ സജീവസാന്നിധ്യമാണ്.
മലയാളികളുടെ എവർഗ്രീൻ നായികയാണ് അശ്വതി ജയറാം എന്ന പാർവതി
രഞ്ജിത്ത്- ബിജുമേനോൻ ചിത്രം ‘ലീല’യിൽ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച നടിയാണ് പാർവതി നമ്പ്യാർ. ലാൽ ജോസ് ചിത്രം ‘ഏഴ് സുന്ദരരാത്രികളി’ലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘പുത്തൻപണം’, ‘സത്യ’, ‘മധുരരാജ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു.
ഗ്യാങ്സ്റ്റർ എന്ന സിനിമയിൽ ചെറു വേഷമിട്ടുകൊണ്ടാണ് പാർവതി മേനോൻ സിനിമയിലെത്തുന്നത്. ഹൗ ഓൾഡ് ആർ യു, കൂതറ, പത്തേമാരി എന്നിവ ശ്രദ്ധേയ ചിത്രങ്ങൾ. ഡബിൾ ബാരൽ എന്ന സിനിമയിൽ 'ലേഡി തർക്കോവ്' എന്ന വ്യത്യസ്തമായ റഷ്യൻ കഥാപാത്രവും ശ്രദ്ധ നേടി കൊടുത്തു.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. നടി, മോഡൽ, അവതാരക, ഇന്റീരിയർ ഡിസൈനർ, സംരംഭക, യൂട്യൂബർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയ. മാലിക്ക്, കഠിന കഠോരമീ അണ്ഡകടാഹം എന്നിവയാണ് സമീപകാല ചിത്രങ്ങൾ.
‘ഹലോ' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയ പാർവതി മിൽട്ടനെ മലയാളികൾ അത്ര വേഗം മറക്കില്ല. തെലുങ്കിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
അവതാരകയായ പാർവതി ബാബു അയൽവാശി എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മലൈക്കോട്ടൈ വാലിബനിൽ കത നന്ദിയ്ക്ക് ശബ്ദം നൽകിയതും പാർവതി ആയിരുന്നു. ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലും പാർവതിയുണ്ട്.
മലയാളികൾക്ക് ഏറെ സുപരിചിതയായ മറ്റൊരു പാർവതി കൂടിയുണ്ട്. ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത ചാരുലത എന്ന മ്യൂസിക് ആൽബത്തിലെ നായികയായി എത്തിയത് നര്‍ത്തകിയായ പാര്‍വതി മേനോനാണ്.
അന്തരിച്ച പ്രശസ്ത മലയാള നടൻ രതീഷിൻ്റെ മകൾ. മധുര നാരങ്ങ, കൊച്ചവ്വ പൗലൊ അയ്യപ്പ കൊയ്ലോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.