/indian-express-malayalam/media/media_files/ZRL2ksEMbUCH55QuZxkM.jpg)
Bigg Boss Malayalam Season 6: Prediction List
Bigg Boss Malayalam Season 6, Prediction List: ലോകമെമ്പാടും ഏറെ ആരാധകരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് സീസൺ ആറിന് തിരശ്ശീല ഉയരാൻ ഇനി കഷ്ടിച്ച് ഒരു മാസം കൂടി ശേഷിക്കവെ ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികൾ ആരൊക്കെയെന്ന് പ്രവചിക്കുന്ന തിരക്കിലാണ് ഷോയുടെ ആരാധകരും സോഷ്യൽ മീഡിയയും.
സോഷ്യൽ മീഡിയയിൽ വൈറലാവുന്ന പ്രെഡിക്ഷൻ ലിസ്റ്റിൽ ഹണി റോസ് മുതൽ ശാലു പേയാട് വരെയുണ്ട്. ഹണി റോസ്, ബാല, നടി ദീപ തോമസ്, സോഷ്യൽ മീഡിയ താരം അമല ഷാജി, നടി ബീന ആന്റണി, രേഖ രതീഷ്, സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ, റോബിൻ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്, ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫർ, സ്റ്റാർ മാജിക് ഫെയിം ജസീല പ്രവീൺ, ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ് എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നുണ്ട്.
എന്നാൽ, ഈ പേരുകളിൽ സ്ഥിരീകരണം ലഭിക്കാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. ഫെബ്രുവരി അവസാന ആഴ്ചയോടെ ബിഗ് ബോസ് മലയാളം സീസണ്‍ ആറിനു തിരശ്ശീല ഉയരും എന്നാണ് റിപ്പോർട്ട്.
മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുക. അതേസമയം, മുംബൈ തന്നെയാവുമോ അതോ ചെന്നൈ ആവുമോ ലൊക്കേഷൻ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
Read more Television Related Articles:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.