scorecardresearch

ശൈത്യയുടെ ആരോപണത്തിൽ കഴമ്പുണ്ട്; അനുവിനും ശൈത്യയ്ക്കും പി ആർ ചെയ്തത് ഒരാൾ തന്നെ

Bigg Boss Malayalam Season 7: തനിക്ക് കട്ടപ്പ എന്ന പേരു ചാർത്തി തന്നതിനു പിറകിൽ അനുവിന്റെ പിആർ ആണ് എന്ന് ശൈത്യ ആരോപിച്ചിരുന്നു.  അനു മോളുടെയും ശൈത്യയുടെയും പിആർ ഏറ്റെടുത്ത വിനുവിന്റെ വിശദീകരണ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്

Bigg Boss Malayalam Season 7: തനിക്ക് കട്ടപ്പ എന്ന പേരു ചാർത്തി തന്നതിനു പിറകിൽ അനുവിന്റെ പിആർ ആണ് എന്ന് ശൈത്യ ആരോപിച്ചിരുന്നു.  അനു മോളുടെയും ശൈത്യയുടെയും പിആർ ഏറ്റെടുത്ത വിനുവിന്റെ വിശദീകരണ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്

author-image
Television Desk
New Update
Bigg Boss malayalam 7 Anumol Shaitya PR controversy

Bigg Boss malayalam Season 7: ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ​ഗ്രാന്റ് ഫിനാലെയ്ക്ക് 4 ദിവസം മാത്രം ശേഷിക്കെ  എവിക്റ്റായ മത്സരാർത്ഥികൾ ഓരോരുത്തരായി ഷോയിലേക്ക് റീ എൻട്രി നടത്തുകയാണ്. ഒത്തുച്ചേരലിന്റെ സന്തോഷം മാത്രമല്ല, ഏറ്റുമുട്ടലുകൾക്കും വഴക്കുകൾക്കും വരെ ഈ റീ​എൻട്രി കാരണമായിട്ടുണ്ട്. അനുവും ശൈത്യയും തമ്മിലും വീടിനകത്തു വച്ച് കൊമ്പുകോർത്തിട്ടുണ്ട്. 

Advertisment

Also Read: 'ഞാൻ ഏറെ ആഗ്രഹിക്കുന്നു ഇവർ ഒരുമിക്കാൻ'; വീണ്ടും അതേ ഊഞ്ഞാലിൽ അനുമോളും അനീഷും! Bigg Boss Malayalam Season 7

അനുവിന്റെ പിആറിനെ തന്നെയാണ് തനിക്ക് വേണ്ടി പി ആർ ചെയ്യാൻ തന്റെ  മാതാപിതാക്കൾ ഏൽപ്പിച്ചിരുന്നതെന്നും എന്നാൽ അച്ഛന്റെ കയ്യിൽ നിന്നും പണം കൈപ്പറ്റി അയാൾ വേണ്ടത്ര വർക്ക് ചെയ്തില്ലെന്നും തനിക്ക് കട്ടപ്പ എന്ന പേരു ചാർത്തി തന്നതിനു പിറകിൽ അനുവിന്റെ പിആർ ആണ് എന്നൊക്കെയാണ് ശൈത്യയുടെ ആരോപണം. 

ശൈത്യയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വിശദീകരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. അനുവിന്റെയും ശൈത്യയുടെയും പിആർ ഏറ്റെടുത്ത വിനുവിന്റെ വിശദീകരണ പോസ്റ്റിൽ ഇക്കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 

Advertisment

Also Read: എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7

"ബഹുമാനപ്പെട്ടവരെ, ശൈത്യ സന്തോഷിനുവേണ്ടിയുള്ള ഒരു പ്രത്യേക പി.ആർ  വർക്കിനും ഞാൻ കരാർ ഒപ്പിട്ടിട്ടില്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിഗ് ബോസ്സിന് മുൻപ് ശൈത്യ  ഉൾപ്പെടെ പല മത്സരാർത്ഥികളും പി.ആറിനായി എന്നെ സമീപിച്ചിരുന്നു. ശൈത്യ  എന്നെ സമീപിച്ചതിനെക്കുറിച്ച് അനുമോളിന് പോലും അറിയാമായിരുന്നു.

അങ്ങേയറ്റം വിനയവും ദയയുമുള്ളവരും, നിസ്സഹായരും ആശങ്കാകുലരുമായി കാണപ്പെട്ട ശൈത്യയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷം, അവരെ സഹായിക്കേണ്ടത് എൻ്റെ ആവശ്യമായി എനിക്ക് തോന്നി. ആദ്യഘട്ടത്തിലെ എവിക്ഷൻ അതിജീവിച്ച്, കുറഞ്ഞത് ഒരു മാസമെങ്കിലും തുടരാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, ഏറ്റവും കുറഞ്ഞ ഫീസായ  ഒന്നര ലക്ഷത്തിന് ഒരു മാസത്തേക്ക് ശൈത്യയെ പിന്തുണയ്ക്കാൻ ഞാൻ തീരുമാനിച്ചു.

Also Read: പുറത്തുപോയവർ തിരിച്ചെത്തുന്നു, പക വീട്ടലും ട്രിഗർ ഗെയിമും പ്രതീക്ഷിക്കാം?: Bigg Boss Malayalam 7

ഇത് നടപ്പിലാക്കാൻ വേണ്ടി, ഞാൻ അവളുടെ അക്കൗണ്ട് കൈകാര്യം ചെയ്യാൻ ഒരാളെ നിയമിക്കുകയും, "ശൈത്യ ആർമി" എന്ന് പുനർനാമകരണം ചെയ്ത സോഷ്യൽ മീഡിയ പേജുകളുമായി സഹകരിക്കുകയും, 34,000 ഫോളോവേഴ്സുള്ള വാട്ട്‌സ്ആപ്പ് എൻഗേജ്‌മെൻ്റ് ഗ്രൂപ്പുകൾ ഏകോപിപ്പിക്കുകയും, ലൈവ് ഫീഡിൽ നിന്നുള്ള കണ്ടൻ്റ് എഡിറ്റ് ചെയ്യുന്നതിനായി ഒരു ടീമിനെ സജ്ജമാക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, പ്രവർത്തിക്കാൻ ആവശ്യത്തിന് കണ്ടൻ്റ് ഇല്ലാത്തതുകൊണ്ട് ഈ തന്ത്രം പ്രതീക്ഷിച്ച ഫലം നൽകിയില്ല.

vinu vijay anu mol PR Bigg Boss Malayalam 7

ശൈത്യയുടെ മാതാപിതാക്കൾ മറ്റൊരു പി.ആർ ഏജൻസിയെ (എസ്.പി മീഡിയ) ഒരേ സമയം ഏർപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. 36-ാം  ദിവസം ശൈത്യ പുറത്തായി. അതായത്, മാതാപിതാക്കൾക്ക് നൽകിയ എൻ്റെ വാക്കും പ്രതിബദ്ധതയും ഞാൻ നിറവേറ്റി. 

പിന്നീട്, ഞാൻ അവളെ "കട്ടപ്പ" എന്ന് വിളിച്ചു, പിന്നിൽ നിന്ന് കുത്തി എന്ന് ശൈത്യ ആരോപിച്ചതായി അറിഞ്ഞപ്പോൾ എനിക്ക് നിരാശ തോന്നി. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്, അത് എൻ്റെ സത്യസന്ധതയെ അന്യായമായി ചോദ്യം ചെയ്യുന്നു. ഈ തെറ്റിദ്ധാരണയിൽ വ്യക്തിപരമായി ഖേദം പ്രകടിപ്പിച്ച ശൈത്യയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഞാൻ ഇത് പങ്കുവെക്കുന്നത്. എനിക്ക് ഒരു വിദ്വേഷവുമില്ല, ഈ വിഷയം കൂടുതൽ വഷളാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇത് ശൈത്യയുടെ ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റിദ്ധാരണ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു," വിനു വിജയ് കുറിച്ചു. 

Also Read: അനുമോൾ കബളിപ്പിച്ചതാണോ? മൂന്നാമതൊരാൾ വന്ന് കുത്തിപ്പൊക്കണ്ട; കലിപ്പിച്ച് അനീഷ്; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: