scorecardresearch

ബിഗ് ബോസ് വിന്നറുടെ കപ്പ് തിരികെ നൽകാം; അഖിൽ മാരാരുടെ മറുപടി

Bigg Boss Malayalam Akhil Marar: ഏഷ്യാനെറ്റിന്റെ തലപ്പത്തുള്ള ആൾക്കാർക്കും ബിഗ് ബോസിന്റെ തലപ്പത്തുള്ള ആൾക്കാർക്കും വേണ്ടി ചെയ്യുന്ന വിഡിയോ ആണ് ഇത് എന്നാണ് അഖിൽ മാരാരുടെ വാക്കുകൾ

Bigg Boss Malayalam Akhil Marar: ഏഷ്യാനെറ്റിന്റെ തലപ്പത്തുള്ള ആൾക്കാർക്കും ബിഗ് ബോസിന്റെ തലപ്പത്തുള്ള ആൾക്കാർക്കും വേണ്ടി ചെയ്യുന്ന വിഡിയോ ആണ് ഇത് എന്നാണ് അഖിൽ മാരാരുടെ വാക്കുകൾ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Akhil Marar and Sobha

Source: Screengrab

ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥിയായിരുന്ന ശോഭയ്ക്കെതിരെ സീസൺ 5 വിജയിയായ അഖിൽ മാരാർ. ശോഭയാണ് വിജയി എന്നാണ് ഇപ്പോഴും പലരോടും ശോഭ പറയുന്നത്. തന്റെ കയ്യിലുള്ള ബിഗ് ബോസ് വിന്നറുടെ ട്രോഫി തിരിച്ചു നൽകാം എന്നും അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. 

Advertisment

ഏഷ്യാനെറ്റിന്റെ തലപ്പത്തുള്ള ആൾക്കാർക്കും ബിഗ് ബോസിന്റെ തലപ്പത്തുള്ള ആൾക്കാർക്കും വേണ്ടി ചെയ്യുന്ന വിഡിയോ ആണ് ഇത് എന്നാണ് അഖിൽ മാരാരുടെ വാക്കുകൾ. "സീസൺ 7ന്റെ ഫിനാലെ നടക്കുന്ന ദിവസം ദയവായി അവിടേക്ക് എന്നെ വിളിക്കുക. ഞാൻ അവിടെ വരാം. സീസൺ 5ൽ എനിക്ക് ലഭിച്ച കപ്പും കൊണ്ടായിരിക്കും ഞാൻ വരുന്നത്. ആ കപ്പ് എന്റെ കയ്യിൽ നിന്ന് വാങ്ങി നിങ്ങൾ ശോഭയ്ക്ക് കൊടുക്കുക, വിഡിയോയിൽ അഖിൽ മാരാർ പറഞ്ഞു. 

Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Bossmalayalam 7

"അങ്ങനെ ചെയ്തില്ല എങ്കിൽ ഒരു സമാധാനവും സ്വസ്ഥതയും എനിക്കോ ബിഗ് ബോസിനോ പ്രേക്ഷകർക്കോ ശോഭ തരുമെന്ന് തോന്നുന്നില്ല. കാരണം അത്രമേൽ ശല്യമാണ്. ജയിച്ചത് ഞാൻ അല്ല ശോഭയാണ് എന്ന് പറഞ്ഞ് നടക്കുകയാണ്. കാണുന്ന ആൾക്കാരോട് മൊത്തം ശോഭ ഇത് പറയുന്നുണ്ട്. 3 ശതമാനം വോട്ട് കിട്ടിയ ശോഭ 82 ശതമാനം വോട്ട് കിട്ടിയ എന്നെയും എനിക്ക് വോട്ട് ചെയ്ത് പ്രേക്ഷകരേയും കോമാളിയാക്കുന്ന പരിപാടിയാണ് ചെയ്യുന്നത്." 

Advertisment

Also Read:  സാമാന്യബുദ്ധിയുള്ള ഒരുത്തനുമില്ലേ ഇത്തവണ മത്സരാർത്ഥി ആയി? ദയനീയമെന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7

"രണ്ടര വർഷത്തോളമായി ഇത് സഹിക്കുന്നു. ഇതുപോലെ അസൂയയുള്ള വ്യക്തിയെ വേറെ കണ്ടിട്ടില്ല. ഇപ്പോഴും പിആർ പിആർ എന്നാണ് പറയുന്നത്. ജനങ്ങൾ ആ വ്യക്തിയെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് വോട്ട് ചെയ്തത് എന്ന് ശോഭ മനസിലാക്കണം. ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് ശോഭ ആരെയാണ് പിആർ ഏൽപ്പിച്ചത് എന്ന് ഞാൻ വേണമെങ്കിൽ പറയാം."

Also Read: അനീഷേട്ടാ കാട്ടുപോത്ത്, വിട്ട് പിടിക്ക്! "നിനക്ക് തോന്നും പോലെ നാട്ടുകാരെ പൊട്ടനാക്കാൻ നോക്കല്ലേ പറ്റൂല"; Bigg Boss Malayalam Season 7

"ബിഗ് ബോസിൽ പോകുന്ന സമയം എന്റെ കയ്യിൽ അഞ്ചിന്റെ പൈസയില്ല. ബിഗ് ബോസിൽ പോയി ഒരു 25 ദിവസം പിടിച്ചുനിൽക്കാനാണ് ഞാൻ ശ്രമിച്ചത്. അതുകൊണ്ട് എന്റെ കടങ്ങൾ എല്ലാം ഒരു പരിധി വരെ തീരുമെന്ന് കരുതി. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഞാൻ. ആ ഞാൻ പത്ത് പൈസ കൊടുത്ത് ആർക്കെങ്കിലും പിആർ നൽകുമെന്ന് തോന്നുന്നുണ്ടോ," അഖിൽ മാരാർ പറഞ്ഞു.

Also Read: ഷാനവാസ് തിരിച്ചെത്തി; അക്ബറിനെ ആക്രമിച്ച് തുടക്കം; Bigg Boss Malayalam Season

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: