scorecardresearch

എനിക്ക് നിങ്ങളുടെ മാപ്പ് വേണ്ട, എന്നെ മാനസികമായി തകർക്കാൻ നിങ്ങൾക്കാവില്ല; ലക്ഷ്മിയോട് ഒനീൽ: Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: "ഈ 42 വയസ്സിനിടയ്ക്ക് എന്റെ ചുറ്റുമുള്ള എല്ലാ സ്ത്രീകളും സേഫ് ആയിരുന്നു… ഞാൻ ചെയ്യുന്ന എന്റെ കരിയറിൽ ഒരുപാട് ആൾക്കാരെ ഒരുമിച്ച് കൊണ്ട് പോകുന്ന ആളാണ് ഞാൻ"

Bigg Boss Malayalam Season 7: "ഈ 42 വയസ്സിനിടയ്ക്ക് എന്റെ ചുറ്റുമുള്ള എല്ലാ സ്ത്രീകളും സേഫ് ആയിരുന്നു… ഞാൻ ചെയ്യുന്ന എന്റെ കരിയറിൽ ഒരുപാട് ആൾക്കാരെ ഒരുമിച്ച് കൊണ്ട് പോകുന്ന ആളാണ് ഞാൻ"

author-image
Television Desk
New Update
Bigg Boss Malayalam Season 7 oneal sabu Lakshmi

Bigg Boss malayalam Season 7: ബിഗ് ബോസ് വീട്ടിലെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഒനീലിനെതിരെയുള്ള വ്യാജ ആരോപണം. ഗെയിമിനിടെ വീഴാൻ പോയപ്പോൾ ഒനീൽ മസ്താനിയെ പിടിച്ചതിൽ നിന്നുമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അപ്രതീക്ഷിതമായി തെന്നിവീഴാൻ പോവുമ്പോൾ ആരും ചെയ്യുന്ന ഒരു റിഫ്ളക്സ് ആക്ഷൻ മാത്രമായിരുന്നു ഒനീൽ ചെയ്തത്. ആ നിമിഷം തന്നെ ഒനീൽ മസ്താനിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. മസ്താനിയും ആ സമയം വളരെ സ്വാഭാവികതയോടെയാണ് പ്രതികരിച്ചത്.

Advertisment

Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Boss Malayalam Season 7

എന്നാൽ, പിന്നീട് മസ്താനി അതു ബാഡ് ടച്ചായിരുന്നോ ഗുഡ് ടച്ചായിരുന്നോ എന്ന കാര്യത്തിൽ തനിക്കു സംശയമുണ്ടെന്ന രീതിയിൽ ലക്ഷ്മിയോട് സംസാരിക്കുകയും അതൊരു കണ്ടന്റാക്കി മാറ്റുകയായിരുന്നു. കാര്യമെന്തെന്ന് നേരിൽ കാണുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത ലക്ഷ്മിയാവട്ടെ അനാവശ്യമായ പ്രതികരിച്ച് ഒനീലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന രീതിയിൽ തനിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണം ഒനീലിനെ ഉലച്ചിരുന്നു. തന്റെ അസുഖബാധിതയായ അമ്മയേയും കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം ഈ ആരോപണം വേദനിപ്പിക്കുമല്ലോ എന്നതായിരുന്നു ഒനീലിന്റെ പ്രധാന ആകുലത. ഈ വിഷയത്തിൽ ക്ലാരിറ്റി വരുത്തണമെന്ന് ഒനീൽ ബിഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Also Read: അനീഷിന് 'ഹിന്റ്' കൊടുത്ത് മോഹൻലാൽ; അനീഷിന് മനസിലായി കാണും അല്ലേ? Bigg Boss Malayalam Season 7

Advertisment

വാരാന്ത്യ എപ്പിസോഡിൽ, മോഹൻലാൽ ആദ്യം തന്നെ ചർച്ച ചെയ്തത് ഒനീലിന്റെ പ്രശ്നമാണ്.  ഒനീൽ മസ്താനിയെ മോശമായി സ്പർശിച്ചുവെന്നു പറയപ്പെടുന്ന പ്രസ്തുത വീഡിയോ ബിഗ് ബോസ് ഹൗസ്മേറ്റിനെ കാണിച്ചു. അനാവശ്യമായി വിഷയം വഷളാക്കിയ മസ്താനിയെയും ലക്ഷ്മിയെയും മോഹൻലാൽ വിമർശിക്കുകയും ചെയ്തു. തുടർന്ന് ഒനീലിനോട് സംസാരിക്കാനായി അമ്മയെ ഫോണിൽ കണക്ട് ചെയ്യുകയും ചെയ്തു.  

Also Read: ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഇറങ്ങിപോക്ക്: Bigg Boss Malayalam Season 7

ഒനീലിനെതിരെ താൻ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് മനസ്സിലായതോടെ ലക്ഷ്മി ഒനീലിനോട് മോഹൻലാലിന്റെ മുന്നിൽ വച്ചും അല്ലാതെയും മാപ്പ് പറയുകയുണ്ടായി. ലക്ഷ്മിയോട് ഒനീൽ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുന്നത്. " എനിക്ക് നിങ്ങളുടെ അപ്പോളജി  ആവശ്യമില്ല. ഞാനത് സ്വീകരിക്കില്ല. കാരണം എന്തെന്നാൽ ഇതേവരെ എന്റെ 42 വയസ്സിനിടയ്ക്ക് എന്റെ ചുറ്റുമുള്ള എല്ലാ സ്ത്രീകളും സേഫ് ആയിരുന്നു… ഞാൻ ചെയ്യുന്ന എന്റെ കരിയറിൽ ഒരുപാട് ആൾക്കാരെ ഒരുമിച്ച് കൊണ്ട് പോകുന്ന ആളാണ് ഞാൻ. അതുപോലത്തെ ഒരാള് ഇതുപോലത്തെ ദുഷിച്ച ജഡ്ജ്മെന്റിൽ വീഴില്ല. മാനസികമായി എന്നെ തകർക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്കതിന് കഴിയില്ല," ഒനീലിന്റെ വാക്കുകളിങ്ങനെ. 

Also Read: എനിക്ക് എന്റെ പിള്ളേരൊണ്ടെടീ; മസ്താനിയ്ക്ക് മറുപടി നൽകി അപ്പാനി: Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: