scorecardresearch

പെങ്ങളൂട്ടിയ്ക്ക് വേണ്ടി പണപ്പെട്ടിയുമെടുത്ത് സായ് പുറത്തേക്ക്?: Bigg Boss Malayalam 6

Bigg Boss Malayalam 6: നന്ദനയ്ക്ക് വേണ്ടി മണി ബോക്സ് എടുത്ത് സായി ഇറങ്ങുമെന്ന രീതിയിലും മുൻപ് ചർച്ചകളുണ്ടായിരുന്നു. അതിനാൽ തന്നെ സായ് കൃഷ്ണയുടെ അടുത്ത മൂവ് എന്താണെന്ന് അറിയാനാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്

Bigg Boss Malayalam 6: നന്ദനയ്ക്ക് വേണ്ടി മണി ബോക്സ് എടുത്ത് സായി ഇറങ്ങുമെന്ന രീതിയിലും മുൻപ് ചർച്ചകളുണ്ടായിരുന്നു. അതിനാൽ തന്നെ സായ് കൃഷ്ണയുടെ അടുത്ത മൂവ് എന്താണെന്ന് അറിയാനാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്

author-image
Television Desk
New Update
Sai Krishna Nandana Bigg Boss Malayalam 6

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ  വിജയി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. അതേസമയം, ഹൗസിനകത്തേക്ക് പണപ്പെട്ടി എത്തിയിരിക്കുകയാണ് ഇപ്പോൾ. ആരാവും പണപ്പെട്ടിയെടുത്ത് ഗെയിം ക്വിറ്റ് ചെയ്ത് പുറത്തിറങ്ങുക എന്നറിയാനാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 

Advertisment

അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ എന്നത് ബിഗ് ബോസ് ഷോയിൽ പുത്തരിയില്ല. തീർത്തും പ്രവചനാതീതമായ രീതിയിൽ മാറിമറയുന്ന സംഭവവികാസങ്ങൾ ബിഗ് ബോസ് ഷോയിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അത്തരമൊരു അമ്പരപ്പും ആകാംക്ഷയും തന്നെയാണ് മലയാളം ബിഗ് ബോസ് ആറാം സീസണും സമ്മാനിക്കുന്നത്. മണിബോക്സ് ടാസ്കിൽ പണം കൈപ്പറ്റി സായ് കൃഷ്ണ ഷോയോട് വിട പറഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അഞ്ചു ലക്ഷം രൂപയാണ് സായ് എടുത്തത് എന്നും റിപ്പോർട്ടുകളുണ്ട്. എന്താണ് ഹൗസിനകത്ത് യഥാർത്ഥത്തിൽ നടന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 

കഴിഞ്ഞയാഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയ നന്ദന മണിബോക്സ് ടാസ്കിനായി കാത്തിരുന്ന മത്സരാർത്ഥിയാണ്. തനിക്കൊരു വീടാണ് ആഗ്രഹമെന്നും അതിനാൽ തന്നെ മണി ബോക്സ് വന്നാൽ താൻ അതെടുത്തു പുറത്തുപോവുമെന്നും നന്ദന പലകുറി സഹമത്സരാർത്ഥികളോട് തുറന്നു പറഞ്ഞിരുന്നു.

നന്ദനയെ സഹോദരിയായി കാണുന്ന മത്സരാർത്ഥികളാണ് സിജോയും സായ് കൃഷ്ണയും. മണി ബോക്സ് എത്തും മുൻപെ നന്ദന വീടു വിട്ടിറങ്ങിയ സാഹചര്യത്തിൽ, നന്ദനയ്ക്ക് വേണ്ടി മണി ബോക്സ് എടുത്ത് സായി ഇറങ്ങുമെന്ന രീതിയിലും മുൻപ് ചർച്ചകളുണ്ടായിരുന്നു. അതിനാൽ തന്നെ സായ് കൃഷ്ണയുടെ മൂവ് എന്താവും എന്നറിയാനാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്.

Advertisment

ബിഗ് ബോസ് അഞ്ചാം സീസണിൽ, മത്സരാർത്ഥിയായ നാദിറയും പണപ്പെട്ടി കൈപ്പറ്റി വീട് വിട്ടിറങ്ങിയിരുന്നു. ഫിനാലെയിലേക്ക് കേവലം 4 ദിവസങ്ങൾ മാത്രം ശേഷിക്കവേ ആയിരുന്നു, മണിബോക്സ് ടാസ്കിൽ പണം കൈപ്പറ്റി നാദിറ ഷോയോട് വിട പറഞ്ഞത്. 7 ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്തായിരുന്നു നാദിറ ഇറങ്ങിയത്. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: