scorecardresearch

ആ അപ്രതീക്ഷിത അതിഥി രതീഷോ?  Bigg Boss Malayalam 6

Bigg Boss Malayalam 6: ബിഗ് ബോസിൽ അപ്രതീക്ഷിത ട്വിസ്റ്റ്, തിരിച്ചെത്തുന്നത് രതീഷോ?

Bigg Boss Malayalam 6: ബിഗ് ബോസിൽ അപ്രതീക്ഷിത ട്വിസ്റ്റ്, തിരിച്ചെത്തുന്നത് രതീഷോ?

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Biggboss Malayalam |  Ratheesh

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ അമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. കൊഴിഞ്ഞുപോവലുകളും വിവാദങ്ങളും ഫിസിക്കൽ അസാൾട്ട് കേസുമടക്കം നിരവധി സംഭവവികാസങ്ങൾ ഇതിനകം തന്നെ ബിഗ് ബോസ് വീട്ടിൽ നടന്നുകഴിഞ്ഞു. അപ്രതീക്ഷിതമായ ഒന്ന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന കൗതുകമാണ് ബിഗ് ബോസ് വീട് മത്സരാർത്ഥികൾക്ക് സമ്മാനിക്കുന്നത്.

Advertisment

ഇപ്പോഴിതാ, പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസ് വീട്ടിലേക്ക് ഒരു അതിഥി എത്തുകയാണ്. ഒരു റീ എൻട്രി.വീക്കന്റ് എപ്പിസോഡിൽ മോഹൻലാലാണ് പുതിയ അതിഥിയുമായി എത്തിയിരിക്കുന്നത്. ഇതിന്റെ പ്രമോ വീഡിയോ ആണ് ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആരാവും ആ അതിഥി എന്ന ആകാംക്ഷ സമ്മാനിക്കുന്നതാണ് പ്രൊമോ. 

കൺഫെഷൻ റൂമിലിരിക്കുന്ന ആളെ മോഹൻലാലിന്റെ നിർദ്ദേശാനുസരണം ജിന്റോ പോയി കൂട്ടികൊണ്ടുവരുന്നതാണ് പ്രമോയിൽ കാണാനാവുക. മുഖം പൂർണമായും മറച്ച രീതിയിലാണ് അജ്ഞാതൻ. 

അതേസമയം, ആദ്യ ആഴ്ചയിൽ തന്നെ എവിക്റ്റായി പോയ രതീഷ് കുമാർ ആണ് ഷോയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഒരാഴ്ച കൊണ്ടു തന്നെ വലിയ രീതിയിൽ ഓളമുണ്ടാക്കിയ മത്സരാർത്ഥിയായിരുന്നു രതീഷ്. എന്നാൽ, രതീഷിന്റെ ഓവറായ പല ആക്റ്റുകളും തിരിച്ചടിയാവുകയായിരുന്നു, അതിന്റെ ഫലമായാണ് ആൾ ഷോയിൽ നിന്നും ഔട്ടായത്. 

Advertisment

ഒരിക്കൽ എവിക്റ്റായി പോയ മത്സരാർത്ഥി തിരിച്ചെത്തുന്നത് മലയാളം ബിഗ് ബോസിൽ അധികം കണ്ടിട്ടുള്ള കാഴ്ചയല്ല. മുൻപ്, മൂന്നാം സീസണിൽ രമ്യ പണിക്കർ ഇതുപോലെ ഷോയിലേക്ക് തിരിച്ചെത്തിയിരുന്നു.

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: