/indian-express-malayalam/media/media_files/q9VZmyFwVcY14Ay5ogBu.jpg)
Bigg Boss Malayalam 6
Bigg Boss malayalam Season 6: ബിഗ് ബോസ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം ആറാം പതിപ്പിന് ശനിയാഴ്ചയോടെ തുടക്കമായി. ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിൻ ഭായി, ട്രാവൽ ഫ്രീക്കായ നിഷാന, നടി അൻസിബ ഹസൻ, സിനിമ സീരിയൽ താരം യമുന റാണി, ബോഡി ബിൽഡർ ജിന്റോ, സീരിയൽ താരം ശ്രീതു കൃഷ്ണൻ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ്, കോമഡി താരം സുരേഷ് മേനോൻ, ഉപ്പും മുളകും താരം ഋഷി എസ് കുമാർ, ബ്യൂട്ടി വ്ളോഗർ ജാസ്മിൻ ജാഫർ, സോഷ്യൽ മീഡിയ താരം സിജോ ടോക്സ്, സീരിയൽ താരം ശരണ്യ ആനന്ദ്, ഗായകൻ രതീഷ് കുമാർ, സിനിമാതാരം ശ്രീരേഖ, ടാറ്റൂ ആർട്ടിസ്റ്റ് അസി റോക്കി, സീരിയൽ താരം അപ്സര ആൽബി, സിനിമാതാരം ഗബ്രി ജോസ്, ഇൻഫ്ളുവൻസർ നോറ മുസ്കൻ, മോഡൽ അർജുൻ ശ്യാം എന്നിങ്ങനെ 19 മത്സരാർത്ഥികളാണ് ഈ സീസണിൽ മത്സരിക്കുന്നത്.
പൊതുവെ ആദ്യദിവസങ്ങൾ മത്സരാർത്ഥികൾ തമ്മിൽ വളരെ സൗഹാർദ്ദപരമായിട്ടാണ് മുന്നോട്ട് പോവാറുള്ളത്. പക്ഷേ, ഇവിടെ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. ആദ്യദിനം തന്നെ വീടിനകത്ത് മത്സരാർത്ഥികൾ തമ്മിലുള്ള വഴക്കുകളും പോർവിളികളുമെല്ലാം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ക്യാപ്റ്റൻസി ടാസ്കിനു മുന്നോടിയായിട്ടാണ് മത്സരാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.
ജാസ്മിന്‍ ജാഫർ, രതീഷ്, റോക്കി അസി എന്നിവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചാനൽ പുറത്തുവിട്ട പ്രൊമോയിൽ കാണുന്നത്. ജാസ്മിന്‍ ജഫറും രതീഷും ചേർന്ന് റോക്കിയെ ചോദ്യം ചെയ്യുന്നതും പ്രൊമോ വീഡിയോയിൽ കാണാം. റോക്കിയും വിട്ടുകൊടുക്കുന്നില്ല. "നീ അടിക്കടാ.. തല്ല്," എന്നൊക്കെയാണ് വെല്ലുവിളികൾ.
അതേസമയം, രതീഷും ജാൻമണിയും തമ്മിലും ആദ്യദിനം ഒന്നു ഉടക്കിയിട്ടുണ്ട്. അടുപ്പിൽ നിന്നും ജാൻമണി സിഗരറ്റ് കത്തിച്ചതാണ് രതീഷിനെ ചൊടിപ്പിച്ചത്. വഴക്കിനൊടുവിൽ നിയന്ത്രണം വിട്ട് ജാൻമണി കരയുന്നതും വീഡിയോയിൽ കാണാം. സഹമത്സരാർത്ഥികളെല്ലാം കൂടി ജാൻമണിയെ ആശ്വസിപ്പിച്ചു. പിന്നാലെ രതീഷുമെത്തി സംസാരിച്ച് പ്രശ്നം സോൾവ് ചെയ്തു.
Read More Television Stories Here
- Bigg Boss Malayalam Season 6: യാത്രാപ്രേമി, സാഹസിക, ഫ്രീക്കത്തി വീട്ടമ്മ; നിഷാനയെ കുറിച്ചറിയാം
- Bigg Boss Malayalam Season 6: ആ വൈറൽ വീഡിയോയിലെ ടീച്ചർമാരിൽ ഒരാൾ: ബിഗ് ബോസ് മത്സരാർത്ഥി രസ്മിൻ ഭായിയെ കുറിച്ച് കൂടുതലറിയാം
- Bigg Boss Malayalam Season 6: Ansiba Hassan, ബിഗ് ബോസ് മത്സരാർത്ഥി അൻസിബ ഹസ്സനെ പരിചയപ്പെടാം
- Bigg Boss Malayalam Season 6: Yamuna Rani, ബിഗ് ബോസിൽ അങ്കംകുറിക്കാൻ നടി യമുന റാണി
- Bigg Boss Malayalam Season 6: Sreethu Krishnan, 'അമ്മയറിയാതെ' അലീന ടീച്ചർ ബിഗ് ബോസ് വീട്ടിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us