/indian-express-malayalam/media/media_files/YcQbtZOrYkuTTaR9evMz.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസണിലെ ശക്തരായ മത്സരാർത്ഥികളാണ് ജാസ്മിനും നോറയും. ഷോയുടെ തുടക്കത്തിൽ ഇരുവർക്കുമിടയിൽ സൗഹൃദം നിലിനിന്നിരുന്നുവെങ്കിലും ക്രമേണ ഇരുവരും തമ്മിൽ അകലുകയായിരുന്നു. ഇന്ന് പരസ്പരം ശത്രുത വെച്ചു പുലർത്തുന്ന രണ്ടുപേരാണ് ജാസ്മിനും നോറയും. ഗബ്രി വീടിനകത്തുണ്ടായിരുന്നപ്പോൾ ജാസ്മിൻ പലപ്പോഴും നോറയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. ഇമോഷണലി വീക്കാണ് നോറ എന്ന ആരോപണം പലകുറി ആവർത്തിക്കുകയും നോറയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യുക എന്നത് ജാസ്മിന്റെയും ഗബ്രിയുടെയും ഗെയിം പ്ലാൻ ആയിരുന്നു. എന്നാൽ, ​ഗബ്രി പുറത്തായശേഷം ജാസ്മിന് നേരെ തിരിഞ്ഞിരിക്കുകയാണ് നോറ. പോരാത്തതിന് ഇത്തവണ പവർ ടീമിലും നോറയുണ്ട്.
പവർ ടീം അധികാരം ജാസ്മിനോട് പ്രയോഗിക്കുന്ന നോറയെ ആണ് കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്. ഡ്യൂട്ടി സമയത്ത് റസ്മിനുമായി സംസാരിച്ചിരിക്കുന്ന ജാസ്മിനോട് ഗസ്റ്റ് ഉള്ളതാണ്, വേഗം പോയി അടുക്കള ജോലികൾ തീർക്കൂ എന്നാണ് നോറ ഓർഡറിടുന്നത്. എന്നാൽ, പതിവുപോലെ നോറയെ കേട്ടഭാവം നടിക്കാതെ സംസാരം തുടരുകയാണ് ജാസ്മിൻ.
ഇത് നോറയെ ചൊടിപ്പിച്ചു. പലയാവർത്തി നോറ ജാസ്മിനോട് കിച്ചനിലേക്ക് പോവാൻ ആവശ്യപ്പെട്ടിട്ടും ജാസ്മിൻ അനുസരിച്ചില്ല. ഇതോടെ, നോറ റസ്മിനോടും ദേഷ്യപ്പെട്ടു. പവർ ടീം അംഗമായ റസ്മിൻ ജാസ്മിന്റെ ഈ ധിക്കാരത്തിനു കൂട്ടുനിൽക്കുന്നു എന്നായിരുന്നു നോറയുടെ ആരോപണം. ഒടുവിൽ റസ്മിൻ എണീറ്റു അകത്തേക്കു പോയതോടെയാണ്, ജാസ്മിനും സംസാരം അവസാനിപ്പിച്ച് കിച്ചൻ ജോലികൾ ചെയ്യാനായി എണീറ്റുപോയത്.
ഈ സംഭവത്തെ തുടർന്ന്, നോറ റസ്മിനുമായി വീണ്ടും വഴക്കിട്ടു. 'പവർ ടീം അംഗമായിരിക്കുമ്പോൾ റസ്മിൻ ജാസ്മിന്റെ അനുസരക്കേടിനെ സപ്പോർട്ട് ചെയ്തതിന് ഇനി റസ്മിൻ അനുഭവിക്കുമെന്നാണ് നോറ ദേഷ്യപ്പെട്ടത്. ജാസ്മിന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടുനിൽക്കുന്നു റസ്മിൻ എന്നാണ് നോറയുടെ ആരോപണം.
റസ്മിനുമായി വഴക്കിനു പിന്നാലെ നോറ കരയുന്നതും കാണാം. നോറയുടെ ഈ പെരുമാറ്റം റസ്മിനെ അസ്വസ്ഥയാക്കിയിട്ടുണ്ട്.നിങ്ങൾ തമ്മിലുള്ള പ്രശ്നത്തിലേക്ക് എന്നെ വലിച്ചിഴക്കരുത് എന്നാണ് റസ്മിൻ നോറയോട് പറയുന്നത്.
പിന്നീട് ജാസ്മിൻ റസ്മിനോട് സംസാരിക്കാനെത്തുമ്പോൾ ഞാൻ ബിസിയാണ്, പിന്നെ സംസാരിക്കാമെന്നു പറഞ്ഞ് ജാസ്മിനെ പറഞ്ഞുവിടുകയാണ് റസ്മിൻ. എന്തായാലും നോറയും ജാസ്മിനും റസ്മിന്റെ സുഹൃത്തുക്കളായിരിക്കെ, ഇരുവർക്കുമിടയിലുള്ള ശത്രുതാമനോഭാവം റസ്മിനെയും ബാധിക്കുന്നുണ്ട്.
Read More Stories Here
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us