scorecardresearch

Bigg Boss Malayalam 6: ബിഗ് ബോസ് ലോഞ്ച് എപ്പിസോഡ് എപ്പോൾ? എവിടെ കാണാം? ആരൊക്കെയാണ് മത്സരാർത്ഥികൾ? അറിയേണ്ടതെല്ലാം

Bigg Boss Malayalam Season 6: വളരെ രഹസ്യസ്വഭാവത്തോടെയാണ്  ഈ വർഷത്തെ സീസണിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത് എന്നതിനാൽ തന്നെ ബിഗ് ബോസിനെ കുറിച്ചുള്ള ആകാംക്ഷയും ഏറെയാണ്

Bigg Boss Malayalam Season 6: വളരെ രഹസ്യസ്വഭാവത്തോടെയാണ്  ഈ വർഷത്തെ സീസണിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത് എന്നതിനാൽ തന്നെ ബിഗ് ബോസിനെ കുറിച്ചുള്ള ആകാംക്ഷയും ഏറെയാണ്

author-image
Television Desk
New Update
Bigg Boss Malayalam Season 6 Mohanlal Count Down Promo video

Bigg Boss Malayalam Season 6

Bigg Boss malayalam Season 6: ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡിനായി. ഇനി മൂന്നു ദിവസങ്ങൾ കൂടിയാണ് ശേഷിക്കുന്നത്. വളരെ രഹസ്യസ്വഭാവത്തോടെയാണ്  ഈ വർഷത്തെ സീസണിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത് എന്നതിനാൽ തന്നെ ബിഗ് ബോസിനെ കുറിച്ചുള്ള ആകാംക്ഷയും ഏറെയാണ്. 

Advertisment

Bigg Boss Malayalam Season 6 Grand Launch Date

മാർച്ച് 10ന് വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റിൽ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യും. കഴിഞ്ഞ അഞ്ചു സീസണുകളിലെ പോലെ മോഹൻലാൽ തന്നെയാണ് ഈ സീസണിലും അവതാരകൻ. 


Bigg Boss Malayalam 6: Where To Watch On OTT? 

ഏഷ്യാനെറ്റിനു പുറമെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ബിഗ് ബോസ് കാണാം. പതിനൊന്നാം തീയതി മുതൽ 24 X7 മണിക്കൂർ ലൈവായും ഷോ കാണാം. 


Bigg Boss Malayalam 6: Rumoured Contestants List

18 മത്സരാർത്ഥികളാവും ആദ്യഘട്ടത്തിൽ ബിഗ് ബോസ് വീട്ടിലേക്ക് എത്തുക എന്നാണ് അറിയാനാവുന്നത്. ഇതിൽ കോമണർ മത്സരാർത്ഥികളായി എത്തുന്ന രണ്ടുപേരുടെ പേരുകൾ ചാനൽ തന്നെ അനൗൺസു ചെയ്തു കഴിഞ്ഞു. രസ്മിൻ ഭായി, നിഷാന എന്നിവരാണ് കോമണർ മത്സരാർത്ഥികൾ. 

Advertisment

സീരിയൽ താരം ശരണ്യ ആനന്ദ്, സെലിബ്രിറ്റി ഫിറ്റ്നെസ്സ് ട്രെയിനർ ജിന്റോ, നടൻ കൃഷ്ണ, സീരിയൽ താരം യമുന റാണി, ഡാൻസർ നയനാ ജോൺസൺ, യാദിലിൻ ഇക്ബാൽ (സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ), ജീവ നമ്പ്യാർ(സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ), ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫർ, അവതാരക പൂജാ കൃഷ്ണ, സിദ്ധാർത്ഥ് പ്രഭു(തട്ടീം മുട്ടീം താരം), ഋഷി കുമാർ (ഉപ്പും മുളകും താരം), ആക്ടിവിസ്റ്റ്  ശ്രീലക്ഷ്മി അറയ്ക്കൽ, സീരിയൽ താരം അഖിൽ ആനന്ദ്, റൈഡർ ഗേൾ അനീഷ നായർ, ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ്, സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ, റോബിൻ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്, നടിയും ബിസിനസ്സ് വുമണും മോഡലുമായ ലിയാൻട്ര മരിയ, യൂട്യൂബർ സിജോ ടോക്സ്, മല്ലു ജെഡി എന്നറിയപ്പെടുന്ന വ്ളോഗർ മുകേഷ് നായർ  എന്നിവരും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്. ഇതിൽ ആരൊക്കെയാണ് ഇത്തവണ ഷോയിലെത്തുക എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 

Bigg Boss Malayalam 6 Latest Promo 

Read More Television Stories Here

Disney Hotstar Asianet Reality Show Mohanlal Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: