scorecardresearch

Bigg Boss Malayalam 6 Confirmed Contestants: ബിഗ് ബോസ് 6: മത്സരാർത്ഥികൾ ആരൊക്കെ?

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരിക്കാനെത്തുന്നത് ആരൊക്കെ?

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരിക്കാനെത്തുന്നത് ആരൊക്കെ?

author-image
Television Desk
New Update
Biggboss

Bigg Boss Malayalam Season 6 Confirmed Contestant List 

Bigg Boss malayalam Season 6 Confirmed Contestants List: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളത്തിലെ ആറാം സീസൺ മാർച്ച് 10ന് ആരംഭിക്കുകയാണ്. ചെന്നൈ ആണ് ഇത്തവണത്തെ സീസണിന് വേദിയാവുന്നത്. 

Advertisment

ആരൊക്കെയാവും ഈ സീസണിലെ മത്സരാർത്ഥികൾ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആരൊക്കെയാണ് ഈ സീസണിലെ കൺഫേമ്ഡ് ആയ മത്സരാർത്ഥികൾ? ആരൊക്കെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്? 

രസ്മിൻ ഭായി, നിഷാന എന്നീ മത്സരാർത്ഥികൾ ഷോയിലുണ്ടാവുമെന്ന് അണിയറപ്രവർത്തകർ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.നിഷാനയേയും രസ്മിൻ ഭായിയേയും പരിചയപ്പെടാം, ഒപ്പം മറ്റു മത്സരാർത്ഥികൾ ആരൊക്കെയെന്നും നോക്കാം. 

നിഷാന

ബിഗ് ബോസ് ആറാം സീസണിലെ കോമണർ മത്സരാർത്ഥികളിൽ ഒരാളാണ് നിഷാന. യാത്രാപ്രേമിയായ ഒരു ഫ്രീക്കത്തി വീട്ടമ്മ എന്നാണ് നിഷാന തന്നെ സ്വയം പരിചയപ്പെടുത്തുന്നത്.  കോതമംഗലം സ്വദേശിനിയായ നിഷാന വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്. യാത്രകൾ ആണ് നിഷാനയുടെ ജീവനും ജീവനോപാധിയും. സുഹൃത്തുമായി ചേർന്ന് ഒരു ട്രാവൽ പ്ലാനിംഗ് കമ്പനിയും നിഷാന നടത്തുന്നുണ്ട്. ട്രെക്കിംഗ് ഫ്രീക്കി എന്നൊരു യൂട്യൂബ് ചാനലും നിഷാനയ്ക്കുണ്ട്. കാശ്മീർ, ലഡാക്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ധാരാളം യാത്രകൾ സംഘടിപ്പിക്കുന്നുണ്ട് നിഷാനയും സുഹൃത്തും. 

Advertisment

Bigg Boss Malayalam Season 6 contestant Nishana

രസ്മിൻ ഭായി

കൊച്ചി സെന്റ് തെരേസാസ് കോളേജിലെ  ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ രസ്മിൻ ഭായിയാണ് കോമണറായി ഷോയിലേക്ക് എത്തുന്ന രണ്ടാമത്തെ മത്സരാർത്ഥി. കൊച്ചിയിൽ നിന്നുമാണ് രസ്മിൻ എത്തുന്നത്. കൊച്ചി സ്വദേശിനിയായ രസ്മിൻ ഒരു കബഡി പ്ലെയർ കൂടിയാണ്.  അവതാരക, റൈഡർ, സീ കേഡറ്റ് എന്നീ നിലകളിലും ശ്രദ്ധേയയാണ് രസ്മിൻ ഭായി. Bunk Mates എന്നൊരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട് രസ്മിൻ. 

Bigg Boss Malayalam Season 6 contestant Resmin Bai

സീരിയൽ താരം ശരണ്യ ആനന്ദ്, സെലിബ്രിറ്റി ഫിറ്റ്നെസ്സ് ട്രെയിനർ ജിന്റോ എന്നിവരും ഈ സീസണിൽ മത്സരാർത്ഥികളാവുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാൻ രണ്ടു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും. 

ശരണ്യ ആനന്ദ്

സീരിയൽ താരം  ശരണ്യ ആനന്ദും ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുമെന്നാണ് റിപ്പോർട്ട്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശരണ്യ ആനന്ദ്. പരമ്പരയിൽ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ ആയിരുന്നു ശരണ്യ അവതരിപ്പിച്ചത്. മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ സിനിമകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.  

Saranya Anand | Bigg Boss


ജിന്റോ

സെലിബ്രിറ്റി ഫിറ്റ്നെസ്സ് ഗുരുവായ ജിന്റോയാണ് കൺഫേമ്ഡ് ലിസ്റ്റിൽ പേരു ഉയർന്നു കേൾക്കുന്ന മറ്റൊരു മത്സരാർത്ഥി. എറണാകുളം കാലടി സ്വദേശിയായ ജിന്റോ നിരവധി സിനിമാതാരങ്ങളുടെയും കലാകാരന്മാരുടെയും കായിക താരങ്ങളുടെയും ഫിറ്റ്നസ്സ് പരിശീലകനെന്ന രീതിയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 20 വർഷമായി ജിന്റോ ബോഡി ക്രാഫ്‌റ്റ്‌ എന്ന സ്ഥാപനം നടത്തിവരികയാണ്.  എറണാകുളം, കോതമംഗലം,മൂന്നാര്‍, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ടോളം ശാഖകളുണ്ട് ജിന്റോ ബോഡി ക്രാഫ്റ്റിന്. 

Jinto Bigg Boss

ഏതാനും സിനിമകളിലും ജിന്റോ അഭിനയിച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ പ്രമുഖന്‍ എന്ന സിനിമയിലാണ്‌ ജിന്റോ ആദ്യമായി അഭിനയിച്ചത്‌. ഗോദ , പഞ്ചവര്‍ണതത്ത, ജാക്ക്‌ഡാനിയല്‍ തുടങ്ങിയ ചിത്രങ്ങളിലും ജിന്റോ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നടൻ കൃഷ്ണ, സീരിയൽ താരം യമുന റാണി, ഡാൻസർ നയനാ ജോൺസൺ, യാദിലിൻ ഇക്ബാൽ (സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ), ജീവ നമ്പ്യാർ(സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ), ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫർ, അവതാരക പൂജാ കൃഷ്ണ, സിദ്ധാർത്ഥ് പ്രഭു(തട്ടീം മുട്ടീം താരം), ഋഷി കുമാർ (ഉപ്പും മുളകും താരം), ആക്ടിവിസ്റ്റ്  ശ്രീലക്ഷ്മി അറയ്ക്കൽ, സീരിയൽ താരം അഖിൽ ആനന്ദ്, റൈഡർ ഗേൾ അനീഷ നായർ, ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമേയ പ്രസാദ്, സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ, റോബിൻ രാധാകൃഷ്ണനെതിരെ രംഗത്തെത്തിയ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്, നടിയും ബിസിനസ്സ് വുമണും മോഡലുമായ ലിയാൻട്ര മരിയ, യൂട്യൂബർ സിജോ ടോക്സ്, മല്ലു ജെഡി എന്നറിയപ്പെടുന്ന വ്ളോഗർ മുകേഷ് നായർ  എന്നിവരും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്. ഇതിൽ ആരൊക്കെയാണ് ഇത്തവണ ഷോയിലെത്തുക എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 

Read More Television Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: