/indian-express-malayalam/media/media_files/mUh6Pctrm7e9O7m20jA4.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് നോറ മുസ്‌കാൻ. ഇമോഷണലി വീക്ക് എന്ന രീതിയിൽ സഹമത്സരാർത്ഥികൾ പലകുറി വിമർശിച്ച നോറ ഇന്ന് മികച്ചൊരു ഗെയിമറായി മാറിയിട്ടുണ്ട്. ഭയമില്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും തനിച്ചു കളിച്ചും മുന്നേറുകയാണ് നോറ. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്.
ബിഗ് ബോസ് ഷോയ്ക്കിടെ തന്റെ പ്രണയിതാവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നോറ. അമ്പതാം എപ്പിസോഡ് ആഘോഷത്തിനിടെയാണ് നോറയുടെ വെളിപ്പെടുത്തൽ. വാരാന്ത്യ എപ്പിസോഡിൽ മത്സരാർത്ഥികൾക്ക് ഓരോരുത്തർക്കും വീട്ടുകാരും പ്രിയപ്പെട്ടവരുമൊക്കെ അയച്ച സമ്മാനങ്ങൾ ലഭിച്ചു. നോറയ്ക്ക് ലഭിച്ചത് ബോയ് ഫ്രണ്ടിനൊപ്പമുള്ളൊരു ചിത്രവും അയാളുടെ ഹുഡ്ഡിയുമായിരുന്നു. തനിക്കു കിട്ടിയ സമ്മാനങ്ങൾ മത്സരാർത്ഥികളെ കാണിച്ചുകൊടുത്തുകൊണ്ടാണ് താൻ പ്രണയത്തിലാണെന്ന കാര്യം നോറ വെളിപ്പെടുത്തിയത്. ജെ എന്നാണ് നോറ കാമുകനെ മോഹൻലാലിനും സഹമത്സരാർത്ഥികൾക്കും പരിചയപ്പെടുത്തിയത്.
"ഒരു പോയിന്റിൽ എന്റെ ലൈഫ് സ്റ്റോപ്പായി പോയിരുന്നു. എന്റെ പഠനവും കരിയറും നിന്നുപോയി. ഒരു റൂമിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഇതെനിക്ക് വന്നതെന്ന് ആലോചിച്ച്. അന്ന് എനിക്ക് 22 വയസ്സേയുള്ളൂ. കുറേ സൈബർ അറ്റാക്ക് വന്നു. ഞാൻ ചെയ്ത തെറ്റ് കൊണ്ടായിരുന്നില്ല ഞാൻ അനുഭവിച്ചത്. ആ സമയത്ത് ഫാമിലി പോലും കൂടെയില്ലായിരുന്നു. ജെ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. ഞാൻ തകർന്നിരുന്ന ടൈമിൽ എന്നെ ടേക്ക് കെയർ ചെയ്തത് ആളാണ്. ഇന്ന് ഞാൻ ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതും വീട്ടുകാർ എന്റെ ഇഷ്ടം മനസിലാക്കി സപ്പോർട്ട് ചെയ്യുന്നതും എല്ലാത്തിന്റെയും ക്രെഡിറ്റ് ആൾക്കാണ്."
"ഞങ്ങൾ ഒഫീഷ്യലി ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. ഞാൻ വെയിറ്റ് ചെയ്യുവാണ്. എനിക്ക് അങ്ങോട്ട് ഭയങ്കര ഇഷ്ടമാണ്. പുതിയൊരു ലൈഫ് ആൾക്കൊപ്പം തുടങ്ങണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്." നോറ കൂട്ടിച്ചേർത്തു.
വളരെ ചെറുപ്പത്തിൽ വിവാഹിതയായ പെൺകുട്ടിയാണ് നോറ. എന്നാൽ വിവാഹ ജീവിതം ഏതാനും മാസങ്ങൾ മാത്രമാണ് നീണ്ടുനിന്നത്.
നിരവധി ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ താരമാണ് നോറ മുസ്‌കൻ. കണ്ടന്റ് ക്രിയേറ്റർ, റൈഡർ, മോഡൽ തുടങ്ങിയ മേഖലകളിലെല്ലാം കൈവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തോളം ഉപയോക്താക്കളാണ് നോറയെ പിന്തുടരുന്നത്. ബൈക്കിൽ യാത്രചെയ്യാനിഷ്ടമുള്ള നോറയ്ക്ക്, തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കാനായി ഒരു യൂട്യൂബ് ചാനലുമുണ്ട്.
Read More Stories Here
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- ട്രിഗർ ഗെയിം കളിച്ച് ഒടുവിൽ നില തെറ്റിയ സിബിൻ, പിഴച്ചതെവിടെ?
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
- ഇനി നടക്കപ്പോറത് സിബിൻ-ജാസ്മിൻ വാർ, ഈ സീസൺ അറിയപ്പെടുക ജാസ്മിന്റെ പേരിൽ: ദിയ സന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us