/indian-express-malayalam/media/media_files/l2sOoPp1edn5YuZwZC7S.jpg)
Bigg Boss Malayalam Season 6
Bigg Boss malayalam Season 6: വാരാന്ത്യ എപ്പിസോഡിൽ മഞ്ഞ കാർഡുമായി മോഹൻലാൽ. പണിഷ്മെന്റ് ഏറ്റുവാങ്ങേണ്ട രീതിയിൽ കൈവിട്ട കളി കളിച്ച ആ മത്സരാത്ഥി ആരാണെന്ന കൗതുകമാണ് ചാനൽ പുറത്തുവിട്ട പുതിയ പ്രമോ സമ്മാനിക്കുന്നത്.
"ഈ എല്ലോ കാർഡ് ഇപ്പോൾ കാണിക്കുന്നു, അടുത്ത തവണ ചുവപ്പു കാർഡാവും. ആ കാർഡ് കിട്ടുന്ന ആൾക്ക് എന്റെയടുത്തേക്ക് വരികയും ചെയ്യാം," എന്നാണ് മോഹൻലാൽ പ്രമോയിൽ പറയുന്നത്.
അതേസമയം, മഞ്ഞ കാർഡ് അഭിഷേക് ശ്രീകുമാറിനായിരിക്കുമെന്നാണ് പ്രേക്ഷകരുടെ നിഗമനം. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയ്ക്ക് എതിരെ അഭിഷേക് വന്ന ദിവസം തന്നെ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് തീ കൊളുത്തിയിരുന്നു. മുൻ ബിഗ് ബോസ് താരങ്ങളായ റിയാസ് സലിം, ദിയ സന, നാദിറ മെഹ്റിൻ എന്നിങ്ങനെ നിരവധി പേർ അഭിഷേകിനെ ഷോയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അതേസമയം, വാണിംഗ് നൽകിയിട്ടും മറ്റുള്ളവർക്കെതിരെ ശാപവാക്കുകൾ എറിയുന്ന ജാൻമണിയ്ക്കും പുറത്തെ കാര്യങ്ങൾ വീടിനകത്തു വന്നു പറഞ്ഞ സായിയ്ക്കും മഞ്ഞ കാർഡ് ലഭിക്കാനുള്ള സാധ്യത തള്ളി കളയാനാവില്ല എന്നും പ്രേക്ഷകർ വിലയിരുത്തുന്നു.
Read More Stories Here
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ:
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
- ഗ്യാസ് ഓഫ് ചെയ്യാതെ പോയത് ജാസ്മിനോ? തെളിവ് നിരത്തി മോഹൻലാൽ
- സത്യത്തിൽ നിങ്ങളാരാണ് ജിന്റോ, മണ്ടനോ അതിബുദ്ധിമാനോ? പ്രേക്ഷകർ ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us