scorecardresearch

അയാളുമായുള്ള കല്യാണത്തിന് ഇവിടെയുള്ള എല്ലാവരെയും വിളിക്കും: ജാസ്മിൻ: Bigg Boss Malayalam 6

Bigg Boss Malayalam 6: വരൻ പിന്മാറിയത് അറിയാതെ ബിഗ് ബോസ് വീട്ടിലെ എല്ലാവരെയും വിവാഹത്തിന് വിളിക്കുമെന്ന് ജാസ്മിൻ ജാഫർ

Bigg Boss Malayalam 6: വരൻ പിന്മാറിയത് അറിയാതെ ബിഗ് ബോസ് വീട്ടിലെ എല്ലാവരെയും വിവാഹത്തിന് വിളിക്കുമെന്ന് ജാസ്മിൻ ജാഫർ

author-image
Television Desk
New Update
Jasmine Jaffer Boy friend break up |  Bigg Boss Malayalam 6

Bigg Boss Malayalam 6

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസണിലേക്ക് അപ്രതീക്ഷിതമായി ചില പുതിയ അതിഥികൾ കൂടി കടന്നുവന്നതോടെ മത്സരങ്ങൾ മുറുകകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോ ആയിരുന്നു ജാസ്മിൻ-ഗബ്രി. കളിഞ്ഞയാഴ്ച ഗബ്രി പുറത്തായതോടെ മത്സരത്തിന്റെ രസച്ചരട് പൊട്ടുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും ആദ്യ സീസണിലെ മത്സരാര്‍ത്ഥികളുടെ റീ എൻട്രി ബിഗ് ബോസിനെ വീണ്ടും പഴയ ട്രാക്കിലാക്കി.

Advertisment

സീസൺ ആറിൽ ആദ്യം മുതൽ ശ്രദ്ധ നേടിയ കോമ്പോ ആയിരുന്നു ജാസ്മിനും ഗബ്രിയും. ഇരുവരുടെയും ബന്ധം പ്രേക്ഷകർക്കിടയിലും സഹമത്സരാർത്ഥികൾക്കിടയിലും വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. ഇരുവരും പ്രേക്ഷകരെ കബളിപ്പിച്ച് ലവ് ട്രാക്ക് കളിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകർക്ക് ഈ കോമ്പോയോടുള്ള പ്രധാന വിമർശനം. 

പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ​ഗബ്രിയുമായി അടുത്തതിനെ പലരും സൈബറിടങ്ങളിൽ രൂക്ഷമായി വിമർശിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ ജാസ്മിനുമായി വിവാഹം നിശ്ചയിച്ച യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടിരുന്നു. ഇതൊന്നും അറിയാതെ കഴിഞ്ഞ ദിവസം, സഹമത്സരാർത്ഥിയായ സിജോയോടെ തന്റെ വിവാഹത്തിന്, ബിഗ് ബോസിലുള്ള എല്ലാവരെയും വിളിക്കുമെന്ന് പറയുന്ന ജാസ്മിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഗബ്രി പുറത്തായതോടെ വീണ്ടും ട്രാക്ക് മാറ്റിപ്പിടിക്കുകയാണോ എന്നാണ് ജാസ്മിന്റെ വാക്കുകളോട് സോഷ്യൽ മീഡിയയുടെ പ്രതികരണം. 

Advertisment

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: