/indian-express-malayalam/media/media_files/oZklHg0IBDPFaPLYySGu.jpg)
Bigg Boss Malayalam Season 6
Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിനായി ചെന്നൈയിൽ എത്തിച്ചേർന്നിരിക്കുകയാണ് രസ്മിൻ ഭായി. എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ രസ്മിൻ ഭായി സെന്റ് തെരേസാസ് കോളേജിലാണ് രസ്മിൻ ഭായി സേവനം അനുഷ്ഠിക്കുന്നത്. കൊച്ചി സ്വദേശിനിയായ രസ്മിൻ ഒരു കബഡി പ്ലെയർ കൂടിയാണ്. പ്ലസ് വൺ മുതൽ കബഡി പ്രാക്റ്റീസ് ചെയ്യുന്ന രസ്മിനു സ്പോർട്സിനോടുള്ള ഇഷ്ടമാണ് ഫിസിക്കൽ എജ്യുക്കേഷൻ പഠനത്തിലേക്ക് എത്തിച്ചത്. അവതാരക, റൈഡർ, സീ കേഡറ്റ് എന്നീ നിലകളിലും ശ്രദ്ധേയയാണ് രസ്മിൻ ഭായി. ബൈക്കുകളാണ് രസ്മിന്റെ മറ്റൊരിഷ്ടം. Bunk Mates എന്നൊരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട് രസ്മിൻ.
ഇത്തവണ ഷോയിലെത്തുന്ന രണ്ടു കോമണർ മത്സരാർത്ഥികളിൽ ഒരാളാണ് രസ്മിൻ. യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയാണ് രണ്ടാമത്തെയാൾ.
ബിഗ് ബോസ് മലയാളം ആറാം സീസൺ ആരംഭിക്കാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി ബാക്കി.മാർച്ച് 10ന് വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റിൽ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യും. മോഹൻലാൽ തന്നെയാണ് ഈ സീസണിലും അവതാരകൻ.
വളരെ രഹസ്യസ്വഭാവത്തോടെയാണ് ഈ വർഷത്തെ സീസണിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത് എന്നതിനാൽ തന്നെ ആരൊക്കെയാണ് മത്സരാർത്ഥികളായി എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
Read More Television Stories Here
- ബിഗ് ബോസ് 6: മത്സരാർത്ഥികൾ ആരൊക്കെ? Bigg Boss Malayalam 6 Confirmed Contestants
- ബോസേ ബിഗ് ബോസേ; വൈറലായി അദ്രിജോയുടെ പാട്ട്: Bigg Boss Malayalam Season 6
- Bigg Boss Malayalam Season 6: യാത്രാപ്രേമി, സാഹസിക, ഫ്രീക്കത്തി വീട്ടമ്മ; നിഷാനയെ കുറിച്ചറിയാം
- Bigg Boss Malayalam Season 6: ആ വൈറൽ വീഡിയോയിലെ ടീച്ചർമാരിൽ ഒരാൾ: ബിഗ് ബോസ് മത്സരാർത്ഥി രസ്മിൻ ഭായിയെ കുറിച്ച് കൂടുതലറിയാം
- Bigg Boss Malayalam Season 6: ബിഗ്ഗ് ബോസ്സ് സീസൺ 6ൽ ഇവരുമുണ്ടാകും
- Bigg Boss Malayalam Season 6: ബീന ആന്റണി ബിഗ് ബോസിലേക്കോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us