/indian-express-malayalam/media/media_files/7oEwYjd2n3Eu1q81eMk1.jpg)
മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികളാണ് സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും. തന്റെ ജന്മദിനത്തിന് അർജുൻ നൽകിയ സർപ്രൈസ് ഗിഫ്റ്റിനെ കുറിച്ച് സൗഭാഗ്യ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഎംഡബ്ല്യു കാറാണ് സൗഭാഗ്യയ്ക്ക് അർജുൻ സമ്മാനിച്ചിരിക്കുന്നത്.
"ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ഇപ്പോഴും പ്രോസസ്സ് ചെയ്യാൻ കഴിയുന്നില്ല! ഇത് എൻ്റെ ഭർത്താവിൽ നിന്നുള്ള ഒരു മില്യൺ ഡോളർ സർപ്രൈസ് സമ്മാനമാണ്. ഒരു വലിയ പെട്ടിയിൽ പൊതിഞ്ഞ ഏറ്റവും മികച്ച മികച്ച ജന്മദിന സമ്മാനം. ഇതാ എൻ്റെ സ്വപ്ന കാർ! ബിഎംഡബ്ല്യു. അവിസ്മരണീയമായ ദിവസം, പകരം വെക്കാനില്ലാത്തൊരാൾ സമ്മാനിച്ച മറക്കാനാവാത്ത അനുഭവം! എൻ്റെ ജീവിതത്തിലെ സ്നേഹം.
ഇന്ന് ഞാൻ നിന്നെ ശരിക്കും മിസ്സ് ചെയ്തു.... പക്ഷെ ഈ സർപ്രൈസിനു മുന്നിൽ ഞാൻ തലകുനിച്ചിരിക്കുകയാണ്.... ഇതൊരു ബോംബായിരുന്നു!!," സൗഭാഗ്യയുടെ വാക്കുകളിങ്ങനെ.
നടി താര കല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ. അവിടെ നിന്നുള്ള പരിചയം പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും എത്തുകയായിരുന്നു. ഇപ്പോൾ താര കല്യാണിന്റെ നൃത്ത വിദ്യാലയം നോക്കി നടത്തുന്നത് അർജുനും സൗഭാ​ഗ്യയും ചേർന്നാണ്.
ഇടയ്ക്ക് സൗഭാഗ്യയും ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഡാൻസ് സ്കൂളിന്റെ നടത്തിപ്പും യുട്യൂബ് വ്ലോ​ഗിങുമൊക്കെയായി തിരക്കിലാണ് സൗഭാഗ്യ ഇപ്പോൾ. സുദർശന എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്.
അതേസമയം, ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് അർജുൻ.
Read More Entertainment Stories Here
- രണ്ടു ദിവസം കൊണ്ട് ആറുശത്രുക്കള്, എണ്ണിയാലൊടുങ്ങാത്ത വഴക്കുകൾ; ഒടുവിൽ ബിഗ് ബോസ് ഹൗസിൽ നിന്നും രതീഷ് പുറത്തേക്കോ?
- അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത്: ഫിറോസ് ഖാൻ
- ആദ്യം ചായ ഉണ്ടാക്കാൻ പഠിക്ക്, എന്നിട്ട് ഇണ്ടാക്ക് നിലയും വിലയും: ട്രോൾമഴയിൽ നനഞ്ഞ് ബിഗ് ബോസ്
- Bigg Boss malayalam 6: ഇവിടെ അതിജീവനം ഇത്തിരി കടുപ്പമാണ്; ഇതുവരെ കാണാത്ത നിയമങ്ങളുമായി ബിഗ് ബോസ്
- Bigg Boss Malayalam 6: മോഡലാവാൻ ഗ്ലാമറില്ലെന്നു കളിയാക്കിയവർക്ക് അർജുൻ നൽകിയ മറുപടി; അമ്പരപ്പിക്കും ഈ ട്രാൻസ്ഫൊർമേഷൻ
- Bigg Boss Malayalam Season 6: Ratheesh Kumar, പാട്ടുപാടും പണികൊടുക്കും; വാൽക്കണ്ണാടിയിലെ രതിഷ് തന്നെയാണോ ഇത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us