scorecardresearch

വേലക്കാരി ആയിരുന്താലും  നീയെൻ മോഹവല്ലി, അതിങ്ങനെയും പറയാം: വീഡിയോയുമായി അപർണ

മലയാളത്തിലെ ഹിറ്റ് ഡയലോഗുകളും പഞ്ച് ഡയലോഗുകളുമൊക്കെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണ് അപർണ

മലയാളത്തിലെ ഹിറ്റ് ഡയലോഗുകളും പഞ്ച് ഡയലോഗുകളുമൊക്കെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണ് അപർണ

author-image
Television Desk
New Update
Aparna Mulberry | Spoken English

അപർണ മൾബറി

മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് അമേരിക്കന്‍ സ്വദേശി അപര്‍ണ മള്‍ബറി. ജനനം കൊണ്ട് അമേരിക്കക്കാരിയും ഹൃദയം കൊണ്ട് മലയാളിയുമാണ് താനെന്നാണ് അപർണ പറയുക. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് മലയാളികൾ അപർണയെ കൂടുതൽ അടുത്തറിഞ്ഞത്. 

Advertisment

ഇപ്പോഴിതാ, മലയാളത്തിലെ ഹിറ്റ് ഡയലോഗുകളും പഞ്ച് ഡയലോഗുകളുമൊക്കെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണ് അപർണ തന്റെ പുതിയ വീഡിയോയിൽ.

Advertisment

സമൂഹത്തിന്റെ സാമ്പ്രദായികമായ വഴികളിൽ നിന്നും മാറി നടക്കുന്ന, മനസ്സാഗ്രഹിക്കുന്ന ജീവിതം തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ചയാളാണ് അപർണ. ബിഗ് ബോസ് ഷോയ്ക്കിടയിൽ അപർണ തന്റെ ജീവിതപങ്കാളി അമൃത ശ്രീയെ പരിചയപ്പെടുത്തുകയും തങ്ങൾ ലെസ്ബിയൻ കപ്പിൾസാണെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. നിയമപ്രകാരം വിവാഹിതരായവരാണ് അപർണയും അമൃത ശ്രീയും. ഫ്രാൻസിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അമൃത ശ്രീ. കേരളത്തിലും ഫ്രാൻസിലുമായി തന്റെ ജീവിതവും കരിയറും ബാലൻസ് ചെയ്തു കൊണ്ടുപോവുകയാണ് അപർണ ഇപ്പോൾ.

Read More Television Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: