/indian-express-malayalam/media/media_files/Fn3ygsIv354tcp2PB8tR.jpg)
മിഥുനും ലക്ഷ്മിയും മകൾക്കൊപ്പം
മലയാളികൾക്ക് ഏറെ സുപരിചിതരാണ് നടനും റോഡിയോ ജോക്കിയും അവതാരകനുമായ മിഥുൻ രമേഷും കുടുംബവും. യൂട്യൂബ് വ്ളോഗുകളിലൂടെയും റീലുകളിലൂടെയും മിഥുന്റെ ജീവിതപങ്കാളി ലക്ഷ്മിയും സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ്.
അടുത്തിടെ ബെൽസ് പാൾസി എന്ന രോഗാവസ്ഥയേയും മിഥുനു നേരിടേണ്ടി വന്നിരുന്നു. മുഖത്തിന്റെ ഒരു വശത്തെ പേശികളിൽ പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മുഖത്തെ പേശികൾക്ക് സംഭവിക്കുന്ന ഈ തളർച്ച, മുഖത്തിന്റെ ഒരു വശം കോടിയതുപോലെ തോന്നിപ്പിക്കും. ചികിത്സകൾക്കൊടുവിൽ സാധാരണ ജീവിതത്തിലേക്ക് മിഥുൻ തിരിച്ചെത്തിയ വാർത്ത സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്.
മിഥുൻ പങ്കുവച്ചൊരു ഇൻസ്റ്റഗ്രാം കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മിഥുനൊപ്പം കുടുംബവും ചിത്രങ്ങളിലുണ്ട്.
Read Here: കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനാ, ഒറ്റ ദിവസം കൊണ്ട് മുടി വളരുമെന്ന് മിഥുൻ രമേശ്
"മൊട്ട ബോസ് ലക്ഷ്മി. എന്റെ ബെൽസ് പാൾസി പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. ഇതിൽ കൂടുതൽ എന്ത് ചോദിക്കാൻ കഴിയും! സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ അസാധാരണ പ്രവൃത്തിക്ക് നന്ദി. സ്നേഹത്തിനും പോസിറ്റീവിറ്റിയ്ക്കും രോഗശാന്തി നേരാനുള്ള ശക്തിയുണ്ടെന്ന ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു," മിഥുൻ കുറിച്ചു.
അഭിനേതാവായാണ് മിഥുൻ മലയാളി പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. പിന്നീട് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവ് ആണ് മിഥുനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായത്. ദുബായിൽ ആർ ജെയായി ജോലി ചെയ്യുകയാണ് മിഥുൻ. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് മിഥുൻ രമേഷ്.
Read More Television Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.