scorecardresearch

ഫോൺപേയിൽ പിഷാരടിയും വന്നേ! ചിരിപ്പിച്ച് എവിനും കെവിനും, വീഡിയോ

പിഷാരടിയെ പൊട്ടിച്ചിരിപ്പിച്ച് എവിൻ- കെവിൻമാരുടെ സ്കിറ്റ് അവതരണം. 

പിഷാരടിയെ പൊട്ടിച്ചിരിപ്പിച്ച് എവിൻ- കെവിൻമാരുടെ സ്കിറ്റ് അവതരണം. 

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aevin Kevin Oru Chiri Iru Chiri Bumper Chiri  Ramesh Pisharody

മഴവില്‍ മനോരമയിലെ ഒരുചിരി ഇരുചിരി ബംപര്‍ ചിരി എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഇരട്ടസഹോദരങ്ങളാണ് എവിനും കെവിനും. ഇവരുടെ സ്‌കിറ്റുകൾക്കും അഭിനയത്തിനുമെല്ലാം വലിയ ഫാൻ ബേസുണ്ട്. കോമഡിയിലെ ടൈമിംഗും ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ഒന്നിനൊന്നു മെച്ചം.

Advertisment

ഇപ്പോഴിതാ, കൗണ്ടർ കിങ്ങായ പിഷാരടിയെ ട്രോളി കൊണ്ടുള്ള ഇരുവരുടെയും സ്കിറ്റിന്റെ ഭാഗമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.  സ്മാർട്ട് സ്പീക്കറുകളിലെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചർ പരിചയമില്ലാത്ത മലയാളികൾ ഇന്നു കുറവായിരിക്കും. ഫോൺ പേയിൽ  പണമിടപാട് നടത്തുമ്പോൾ മമ്മൂട്ടിയുടെ ശബ്ദത്തിൽ പൈസ കൈപ്പറ്റിയത് അറിയിക്കുന്നതും നന്ദി പറയുന്നതും അത്രയേറെ മലയാളികൾക്ക് സുപരിചിതമായ കാര്യമാണിന്ന്.

ഒരുചിരി ഇരുചിരി ബംപര്‍ ചിരിയുടെ വേദിയിൽ അവതരിപ്പിച്ച പുതിയ സ്കിറ്റിൽ, മമ്മൂട്ടിയുടെ വോയിസിനു പകരം രമേഷ് പിഷാരടിയുടെ ശബ്ദമാണ് എവിൻ-കെവിൻമാർ കൊണ്ടുവരുന്നത്. അതെന്താണ് അങ്ങനെയെന്ന ചോദ്യത്തിന് "മമ്മൂക്കയുള്ള എല്ലായിടത്തും പിഷാരടിയും ഉണ്ടല്ലോ. മമ്മൂക്കയ്ക്ക് എന്തോ തിരക്കുണ്ട്, അതാണ് പിഷാരടി പറഞ്ഞേ," എന്നാണ് എവിന്റെ മറുപടി. പിഷാരടി ഗസ്റ്റായി വന്ന വേദിയിൽ ആയിരുന്നു എവിൻ- കെവിൻമാരുടെ ഈ സ്കിറ്റ് അവതരണം. 

കോട്ടയം ജില്ലയിലെ പാര്‍ക്ക് ലെയ്ന്‍ പുതുപ്പറമ്പില്‍ ജി വില്ലയില്‍ ജി.ജോര്‍ജ് - നീന ദമ്പതികളുടെ മക്കളാണ് കെവിനും എവിനും. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത കട്ടുറുമ്പ് എന്ന പരിപാടിയിലൂടെയാണ് ഇരുവരും മിനിസ്‌ക്രീനില്‍ മുഖം കാണിക്കുന്നത്.

Advertisment

Read More

Ramesh Pisharadi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: