scorecardresearch

യുകെ ജീവിതം മടുത്തു, എനിക്ക് അഭിനയിക്കണം, തിരികെ വരാൻ ഒരുങ്ങുകയാണ്: നിയ രഞ്ജിത്ത്

" ഇവിടെ നല്ല ശാന്തമായ ജീവിതമാണ്. പക്ഷേ വർക്ക് ചെയ്തിരുന്ന ആളാണല്ലോ ഞാൻ എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ട്. ഒരു വീട്ടമ്മ ആയി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടി ആയി."

" ഇവിടെ നല്ല ശാന്തമായ ജീവിതമാണ്. പക്ഷേ വർക്ക് ചെയ്തിരുന്ന ആളാണല്ലോ ഞാൻ എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ട്. ഒരു വീട്ടമ്മ ആയി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടി ആയി."

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Niya Renjith | Niya Renjith Latest

നിയ രഞ്ജിത്ത്

മലയാളത്തിലും തമിഴിലുമായി 25 ഓളം സീരിയലുകളിൽ തിളങ്ങിയ നടിയാണ് നിയ രഞ്ജിത്ത്. നിയ എന്ന പേരിനേക്കാളും കല്യാണി എന്ന പേരാവും മലയാളികൾക്ക് പരിചയം. തമിഴർക്കാവട്ടെ കസ്തൂരിയും.  മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങിയ സീരിയലുകളിലൂടെയാണ് നിയ ശ്രദ്ധ നേടിയത്.  തമിഴില്‍ ‘കസ്തൂരി' എന്ന സീരിയലും ഏറെ ശ്രദ്ധ നേടിയിരുന്നു.  ബെസ്റ്റ് ഫ്രണ്ട്സ്, മലയാളി തുടങ്ങിയ സിനിമകളിലും നിയ അഭിനയിച്ചിട്ടുണ്ട്.

Advertisment

അഭിനയത്തിൽ നിന്നും ഇടവേള എടുത്ത കല്യാണി നാലുവർഷമായി ഭർത്താവിനും മക്കൾക്കുമൊപ്പം ലണ്ടനിലാണ് താമസം. എന്നാൽ ഇപ്പോഴിതാ, ലണ്ടൻ വിടുകയാണെന്നും അഭിനയത്തിലേക്ക് സജീവമാകാൻ ആഗ്രഹിക്കുന്നു എന്നുമാണ് നിയ പറയുന്നത്. 

"തിരിച്ചു നാട്ടിലേക്ക് പോകണം എന്ന ആഗ്രഹമാണ് കുറെ നാളായി മനസ്സിൽ. ഇവിടെ നല്ല ശാന്തമായ ജീവിതമാണ്. പക്ഷേ വർക്ക് ചെയ്തിരുന്ന ആളാണല്ലോ ഞാൻ എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ട്. ഒരു വീട്ടമ്മ ആയി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടി ആയി. ഞാൻ രഞ്ജിത്തിനോട് അത് പലതവണ ആയി പറഞ്ഞിട്ടുമുണ്ട്. എനിക്ക് അകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനോ ആണ്.  ഇവിടെ വേറെ ജോലി നോക്കിയാൽ കിട്ടുമായിരിക്കും പക്ഷേ സന്തോഷം കിട്ടുമോ എന്ന് അറിയില്ല."

"കുഞ്ഞുങ്ങളെ ഇട്ടിട്ട് ദൂരെ സീരിയൽ ഷൂട്ടിങിനും മറ്റും പോകാനാകുമോ എന്നൊന്നും അറിയില്ല. എറണാകുളത്ത് സീരിയലുകളോ സിനിമകളോ ഒക്കെ കിട്ടിയാൽ ചെയ്യണമെന്നുണ്ട്. രഞ്ജിത്ത് ലണ്ടനിൽ തന്നെ ഉണ്ടാകും, ഇപ്പോൾ നമ്മളെ കൊണ്ടാക്കാൻ വരും, എന്നിട്ട് തിരിച്ചുപോരും," തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ നിയ പറഞ്ഞു. 

Advertisment

Read More Television Stories Here

Serial Artist Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: