scorecardresearch

നന്നായി പാടിയതല്ലേ, ഇതാ ഒരു സമ്മാനം; സ്റ്റാർ സിംഗർ മത്സരാർത്ഥിയ്ക്കായി ചിത്ര ഒരുക്കിയ സർപ്രൈസ്, വീഡിയോ

സ്റ്റാർ സിംഗർ മത്സരാർത്ഥിയായ നന്ദയ്ക്കായി കെ എസ് ചിത്ര ഒരുക്കിയ സർപ്രൈസ് ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ഒരുക്കിയത്

സ്റ്റാർ സിംഗർ മത്സരാർത്ഥിയായ നന്ദയ്ക്കായി കെ എസ് ചിത്ര ഒരുക്കിയ സർപ്രൈസ് ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ഒരുക്കിയത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
KS Chithra  | Malgudi Subha | Star Singer  Nanda

നന്ദയ്‌ക്കൊരു സർപ്രൈസ് കോൾ

മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെ എസ് ചിത്ര. പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏവർക്കും പ്രിയങ്കരിയാണ് ചിത്ര. ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും.​ എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് ചിത്ര. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തിനെയും പുഞ്ചിരിയേയും സ്നേഹിക്കുന്നുണ്ട്.

Advertisment

ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9ലെ പ്രധാന വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് ചിത്ര. ഇപ്പോഴിതാ, സ്റ്റാർ സിംഗറിലെ മത്സരാർത്ഥികളിൽ ഒരാളായ നന്ദയ്ക്ക് വേണ്ടി ചിത്ര ഒരുക്കിയ മധുരിതമായൊരു സർപ്രൈസാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. 

ഷോയ്ക്കിടയിൽ തേന്മാവിൻ കൊമ്പത്തിലെ  'നിലാപൊങ്കലായേലോ'  എന്ന ഗാനമായിരുന്നു നന്ദ ആലപിച്ചത്. വിധികർത്താക്കളെ പോലും വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു നന്ദ ഈ ഗാനം പാടിയത്. നന്ദയുടെ പ്രകടനം കഴിഞ്ഞപ്പോഴായിരുന്നു ചിത്രയുടെ സ്വീറ്റ് സർപ്രൈസ്. സിനിമയിൽ ഈ ഗാനം ആലപിച്ച സാക്ഷാൽ മാൽഗുഡി ശുഭയെ തന്നെ ചിത്ര ഫോണിൽ വിളിച്ച് നന്ദയ്ക്ക്  കണക്റ്റ് ചെയ്യുകയായിരുന്നു. "നന്ദയ്ക്ക് ഒരു സർപ്രൈസ് ഉണ്ട്," എന്നു പറഞ്ഞാണ് ചിത്ര മാൽഗുഡി നന്ദയെ ഫോണിൽ കണക്റ്റ് ചെയ്തത്. 

'സബാഷ്' എന്നു പറഞ്ഞ് മാൽഗുഡി ശുഭ നന്ദയെ അഭിനന്ദിച്ചു, ഒപ്പം തന്റെ പാട്ട് പാടാനായി തിരഞ്ഞെടുത്തതിന് നന്ദയ്ക്ക് നന്ദിയും പറഞ്ഞു.  നിറകണ്ണുകളോടെയാണ് ചിത്രയുടെ ഈ സർപ്രൈസ് നന്ദ സ്വീകരിച്ചത്. 

Advertisment

"എനിക്ക് എപ്പൊ വേണമെങ്കിലും വിളിക്കാവുന്ന സ്വാതന്ത്യമുണ്ട് ശുഭയുടെ അടുത്ത്. എന്നേക്കാൾ ഇച്ചിരി പ്രായം കൂടുതലുണ്ടെങ്കിലും എനിക്ക് എന്റെ മകളെ പോലെയാണ് ശുഭ. ഒരുപാട് നല്ല ക്വാളിറ്റിയുള്ള ആളാണ് ശുഭ. എന്റെ നല്ല കൂട്ടുകാരിയാണ്. നന്ദ നന്നായി പാടുന്നതു കേട്ടപ്പോൾ അതു ശുഭയെ കേൾപ്പിക്കണമെന്നു തോന്നി വിളിച്ചതാണ്," ആ സർപ്രൈസിനെ കുറിച്ച് ചിത്ര പറഞ്ഞതിങ്ങനെ. 

സ്വപ്നസമാനമായൊരു നിമിഷം സമ്മാനിച്ചതിന് നന്ദ ചിത്രയോട് നന്ദി പറയുന്നതും വീഡിയോയിൽ കാണാം. 

കെ എസ് ചിത്രയെ കൂടാതെ സിതാര കൃഷ്ണകുമാർ, വിധു പ്രതാപ് എന്നിവരാണ് സ്റ്റാർ സിംഗറിലെ മറ്റു രണ്ടു  വിധികർത്താക്കൾ. 

Read More Television Stories Here

Ks Chitra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: