scorecardresearch

നടി, മോഡൽ, അവതാരക, ഇന്റീരിയർ ഡിസൈനർ, സംരംഭക, യൂട്യൂബർ; ഇതെല്ലാം കൂടി എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് ആരാധകർ

ജീവിതത്തിലെ വിവിധ റോളുകളിൽ ഒരേസമയം തിളങ്ങുന്നതെങ്ങനെയെന്ന് നടിയും അവതാരകയുമായ പാർവതി കൃഷ്ണ

ജീവിതത്തിലെ വിവിധ റോളുകളിൽ ഒരേസമയം തിളങ്ങുന്നതെങ്ങനെയെന്ന് നടിയും അവതാരകയുമായ പാർവതി കൃഷ്ണ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Parvathy Krishna | Parvathy Krishna Latest

പാർവതി കൃഷ്ണ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. നടി, മോഡൽ, അവതാരക, ഇന്റീരിയർ ഡിസൈനർ, സംരംഭക, യൂട്യൂബർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ പാർവതി കൃഷ്ണയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

Advertisment

"ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ഏർപ്പെട്ടുകൊണ്ട്, നിരവധി മേഖലകൾ തുടക്കക്കാരിയായ ഞാൻ പര്യവേക്ഷണം ചെയ്യുന്നു, ആഴത്തിൽ പരിശോധിക്കാനുള്ള അടങ്ങാത്ത അഭിനിവേശം. ഓർക്കുക: സ്ഥിരോത്സാഹമാണ് പ്രധാനം. നിങ്ങളുടെ യാത്രയും സ്വപ്നങ്ങളും ഒരിക്കലും ഉപേക്ഷിക്കരുത്," പാർവതി കുറിക്കുന്നതിങ്ങനെ. 

ഒരേസമയം ഇതെല്ലാം എങ്ങനെ മാനേജ് ചെയ്യാനാവുന്നു എന്നാണ് ആരാധകർ കൗതുകത്തോടെ ചോദിക്കുന്നത്. 

Advertisment

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു. ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു. ഫഹദ് ഫാസിൽ ചിത്രം 'മാലിക്കി'ലെ പാർവതിയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. മുഹസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബേസിൽ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ആണ് പാർവതിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പാർവതിയ്ക്ക് ഒപ്പം മകൻ അച്ചുവും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

പത്തനംത്തിട്ട കോന്നി സ്വദേശിയായ പാർവതിയെ വിവാഹം ചെയ്തിരിക്കുന്നത് സംഗീത സംവിധായകനായ ബാലഗോപാൽ ആണ്. 

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന 'കിടിലം' എന്ന ഷോയുടെ അവതാരക കൂടിയാണ് പാർവതി.

Read More Television Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: