/indian-express-malayalam/media/media_files/2025/09/30/dhyan-sreenivasan-2025-09-30-15-48-06.jpg)
അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് മകൻ ധ്യാൻ ശ്രീനിവാസനും കൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. എറണാകുളം കണ്ടനാട്ടിലെ പുന്നച്ചാൽ പാടശേഖരത്തിൽ സുഹൃത്തുക്കൾക്കൊപ്പം ധ്യാന്‍ വിത്തുവിതച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിത്ത്മഹോത്സവത്തിൽ ശ്രദ്ധ കവർന്നതും ധ്യാൻ തന്നെ.
Also Read: ആദ്യചിത്രത്തിന് പ്രതിഫലം 2 കോടി, പിന്നാലെ കരാറായത് 16 ചിത്രങ്ങൾ: താരമായി സായ് അഭ്യങ്കർ
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീനിവാസൻ കൃഷിയിറക്കുന്ന കണ്ടനാട് പാടശേഖരവും അവിടുത്തെ പച്ചക്കറി കൃഷിയും സൂര്യകാന്തി തോട്ടങ്ങളുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്രീനിവാസന്റെ കൃഷിയിലെ ആ കമ്പം അടുത്ത തലമുറയിലേക്ക് ഏറ്റുവാങ്ങിയിരിക്കുകയാണ് ധ്യാൻ. ഈ വർഷം പാടം പൊന്നാക്കാൻ തീരുമാനിച്ച് ഉറച്ച് കണ്ടനാട് പാടശേഖര സമിതിയുടെ ഒപ്പം ചേർന്നാണ് ധ്യാൻ കൃഷിയിറക്കുന്നത്.
80 ഏക്കറിലാണ് പാടശേഖര സമിതി നെൽക്കൃഷി പ്ലാൻ ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ, നാട്ടുകാരായ മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത്. കണ്ടനാട് പാടത്തിലേക്കായി 1,500 കിലോഗ്രാമിൽ ഏറെ വിത്തുകൾ കഴിഞ്ഞ ദിവസം എത്തിച്ചിട്ടുണ്ട്. ഇത്തവണ ഉമ വിത്തുകളാണു പ്രധാനമായും വിതയ്ക്കുന്നത്. 5 ഏക്കറിൽ നാടൻ വിത്തുകളും വിതയ്ക്കുന്നുണ്ട്.
Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ
വർഷങ്ങൾക്കു മുൻപ് ശ്രീനിവാസൻ തുടങ്ങിയ 2 ഏക്കറിലെ കൃഷിയാണ് ഇന്ന് വ്യാപിച്ച് 80 ഏക്കറിലേക്ക് എത്തിയിരിക്കുന്നത്. കണ്ടനാടിലെ തരിശായി കിടന്ന പാടങ്ങൾ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സമിതി പുനർജീവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ കണ്ടനാട് കൊയ്ത്തുല്‍സവം ഉല്‍ഘാടനം ചെയ്യാൻ ശ്രീനിവാസനൊപ്പം ധ്യാന്‍ ശ്രീനിവാസനും എത്തിയിരുന്നു. കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കണ്ടനാട്, നെൽകൃഷിയും പച്ചക്കറി കൃഷിയും ഇടവേളയിലെ സൂര്യകാന്തി കൃഷിയുമെല്ലാമായി കൃഷിയിൽ സജീവമാണ്.
Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Bossmalayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.