/indian-express-malayalam/media/media_files/2025/09/30/esthr-anil-2025-09-30-11-27-24.jpg)
ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടി. ലണ്ടനിൽ നിന്നും മാസ്റ്റേഴ്സ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് എസ്തർ.
Also Read: Mirage OTT: ജീത്തു ജോസഫ് ചിത്രം മിറാഷ് ഒടിടിയിലേക്ക്: എവിടെ കാണാം?
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഡെവലപ്മെന്റൽ സ്റ്റഡീസിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സാണ് നടി പൂർത്തിയാക്കിയിരിക്കുന്നത്. കോഴ്സ് പ്രോജക്റ്റ് ഓഗസ്റ്റിൽ സമർപ്പിച്ചെന്നും, എല്ലാ പരീക്ഷകളും പാസായി, ഡിസംബർ മാസത്തിൽ നടക്കുന്ന കോൺവൊക്കേഷനു വേണ്ടി കാത്തിരിക്കുകയാണെന്നും എസ്തർ പറഞ്ഞു. പഠനം കഴിഞ്ഞ് നാട്ടിലെത്തിയ താനിപ്പോൾ ലണ്ടനിലെ ക്ലയന്റ്സിന് വേണ്ടി ഫ്രീലാൻസായി ജോലി ചെയ്യുന്നുണ്ടെന്നും എസ്തർ വ്യക്തമാക്കി.
Also Read: പബ്ലിക്കിന് അവർ എന്നെ ഇട്ട് കൊടുത്തു, ബിഗ് ബോസിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം: മസ്താനി, Bigg Bossmalayalam 7
"ഞാൻ യുകെയിൽ ചെയ്തുകൊണ്ടിരുന്ന ബിരുദാനന്തര ബിരുദത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. യുകെയിൽ കൂടുതലും ഉള്ളത് ഒരു വർഷത്തെ മാസ്റ്റേഴ്സ് ആണ്, അത് കഴിഞ്ഞു. അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റിൽ സമർപ്പിച്ചു കഴിഞ്ഞു. എഴുതിയ പരീക്ഷ എല്ലാം പാസായി, ഇനി ഡിസേർട്ടേഷന്റെ റിസൾട്ട് കൂടിയേ ഉള്ളൂ. ഡിസംബറിൽ കോൺവൊക്കേഷൻ ഉണ്ടാകുമെന്നു കരുതുന്നു. അതിനു വേണ്ടി ലണ്ടനിലേക്ക് പോകേണ്ടി വരും. അത് കഴിഞ്ഞാൽ പിന്നീട് ലണ്ടനിലേക്ക് തിരിച്ചു പോകാൻ പ്ലാൻ ഒന്നുമില്ല. ഞാൻ ഫ്രീലാൻസ് ആയി വർക്ക് ചെയ്യുന്നുണ്ട്. ലണ്ടനിലുള്ള ക്ലയന്റ്സ് ആണ്, അത് നാട്ടിലിരുന്നു ചെയ്ത് അയച്ചുകൊടുത്താൽ മതി. ഇതാണ് എന്റെ പഠനത്തെപ്പറ്റിയുള്ള പുതിയ അപ്ഡേറ്റ്," ഇൻസ്റ്റഗ്രാമിൽ ആരാധകരോട് സംസാരിക്കവെ എസ്തർ പറഞ്ഞു.
Also Read: അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്
അതേസമയം, ദൃശ്യം മൂന്നിന്റെ ലൊക്കേഷനിലാണ് എസ്തർ ഇപ്പോഴുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ, മീന, അൻസിബ ഹസൻ എന്നിവർക്കൊപ്പം പ്രധാന കഥാപാത്രമായി എസ്തറും ചിത്രത്തിലുണ്ട്.
Also Read: കാപ്പി കുടിക്കാനായി മാത്രം 6 മണിക്കൂർ യാത്ര ചെയ്ത് ആഗ്രയിൽ പോവും; ഭക്ഷണപ്രേമത്തെ കുറിച്ച് ബിഗ് ബോസ് താരം: Bigg Boss
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.