/indian-express-malayalam/media/media_files/uploads/2019/02/whatsapp-1.jpg)
വാട്സാപ്പ് മെസഞ്ചറിൽ ഇനി ക്യുആർ കോഡ് വഴി കോൺടാക്ടിൽ ആളെ ചേർക്കാം. സ്നാപ്‌ചാറ്റിലും, ഇൻസ്റ്റഗ്രാമിലും ഉള്ളതിന് സമാനമായ ഫീച്ചർ ഉടൻതന്നെ വാട്‌സാപ്പിന്റെ ആൻഡ്രോയ്‌ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമാവും. ഉടൻ തന്നെ ഈ ഫീച്ചർ വാട്‌സാപ്പ് മെസഞ്ചറിന്റെ മുഴുവൻ ഉപഭോക്താക്കളിലേക്കും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഫീച്ചർ ലഭ്യമായാൽ ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് വാട്‌സാപ്പിൽ കോൺടാക്ട് ആഡ് ചെയ്യാം. വാട്‌സാപ്പ് സെറ്റിങ്സിൽ പ്രൊഫൈൽ പിക്ചറിനു സമീപത്തെ ക്വുആർ കോഡ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് 'മൈകോഡ്' എന്ന ടാബിൽ സ്വന്തം ക്യുആർ കോഡ് കാണാൻ കഴിയും.
/indian-express-malayalam/media/post_attachments/bml2gCGA2Ji4dRtyqBKj.jpg)
ഇവ സ്കാൻ ചെയ്ത് മറ്റുള്ളവർക്ക് നിങ്ങളെ അവരുടെ കോൺടാക്ടിൽ ആഡ് ചെയ്യാം. ക്യുആർ കോഡ് പേജിലെ 'സ്കാൻ കോഡ്' എന്ന ടാബിൽ പോയാൽ മറ്റുള്ളവരുടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് അവരെയും കോൺടാക്ടിൽ ഉൾപ്പെടുത്താം.
The support for QR codes in the latest WhatsApp beta for iOS and Android updates is not a way to hide your phone number.
The QR code is always linked to your phone number. https://t.co/WcK0dR5Aevpic.twitter.com/w2GHV4i3TR
— WABetaInfo (@WABetaInfo) May 22, 2020
Read More: ജൂൺ, ജൂലൈ മാസങ്ങളിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും: വിശദാംശങ്ങൾ അറിയാം
അതേസമയം, ഫോൺ നമ്പർ കൈമാറിയില്ലെങ്കിലും ക്യുആർ കോഡ് വഴി നിങ്ങളെ വാട്‌സാപ്പ് കോൺടാക്ടിലുൾപ്പെടുത്തുന്നവർക്ക് നിങ്ങളുടെ ഫോൺ നമ്പർ കാണാൻ സാധിക്കും. സാധാരണ കോൺടാക്ടുകളിലുള്ളവരുടെ ഫോൺ നമ്പറുകൾ കാണുന്നത് പോലെ. ബീറ്റ പതിപ്പിൽ നിന്ന് പൂർണ പതിപ്പിലേക്കെത്തുമ്പോൾ ഇതിൽ മാറ്റം വരുമോ എന്ന കാര്യം വ്യക്തമല്ല.
ക്യുആർ കോഡ് തെറ്റായ ആളുകളുടെ കയ്യിലെത്തുന്നുവെന്ന് തോന്നിയാൽ അത് പിൻവലിക്കാൻ സാധിക്കും. എത്ര തവണ വേണമെങ്കിലും ക്യുആർ കോഡ് ഒഴിവാക്കാനും മാറ്റാനുമുള്ള സൗകര്യം വാട്‌സാപ്പ് ലഭ്യമാക്കുന്നുണ്ട്.
Read More: വൺ പ്ലസ് 8 പ്രോ ഫോണിൽ തുണിയും പ്ലാസ്റ്റിക്കും സുതാര്യമാക്കുന്ന എക്സ്-റേ ക്യാമറ; വസ്തുതകൾ അറിയാം
കുറച്ചു കാലമായി വാട്‌സാപ്പ് ഗവേഷണ സംഘം ഈ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഈ ഫീച്ചർ ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാക്കിയിരിക്കുകയാണ്. വാട്‌സാപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ 2.20.171 പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ സമർപ്പിച്ചതായി വാട്‌സാപ്പ് ബീറ്റ പതിപ്പുകളെക്കുറിച്ചുള്ള ബ്ലോഗായ ഡബ്ല്യുഎ ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. എന്നാൽ പബ്ലിക് ബീറ്റ ഉപഭോക്താക്കൾക്ക് ഇത് പ്ലേസ്റ്റോറിൽ ലഭ്യമാവാനാരംഭിച്ചിട്ടില്ല. ക്യുആർ കോഡ് ഫീച്ചറുള്ള വാട്‌സാപ്പ് ഐഒഎസ് ബീറ്റ പതിപ്പ് ആപ്പിൾ ടെസ്റ്റ്ഫ്ലൈറ്റ് വഴി ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് പേയുമായും ക്യുആർ കോഡ് ഫീച്ചർ ചേർന്നു പ്രവർത്തിക്കും. ഒന്നിലധികം ആൻഡ്രോയ്ഡ് ഐഒഎസ് ഉപകരണങ്ങളിൽ വാട്‌സാപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഫീച്ചർ വരും വെർഷനുകളിൽ ലഭ്യമാവും. ഈ ഫീച്ചറിനും ക്യുആർ കോഡ് സൗകര്യം ഉപയോഗപ്പെടുത്തിയേക്കും.
Read More Stories Related to WhatsApp Messenger
- വാട്സ്ആപ്പിൽ എങ്ങിനെ മെസേജ് ഷെഡ്യൂൾ ചെയ്യാം
- വാട്സാപ്പ് പുതിയ പതിപ്പിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ആറ് ഫീച്ചറുകൾ
- മെസഞ്ചർ റൂംസ്: ഫെയ്സ്ബുക്കിന്റെ പുതിയ ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചർ
- ടെലഗ്രാം മെസഞ്ചറിൽ ഗ്രൂപ്പ് വീഡിയോ കോൾ; ഓൺലൈൻ വിദ്യാഭ്യാസത്തിന് നാല് ലക്ഷം യൂറോ
Read More: WhatsApp will soon let users add contacts just by scanning QR code: How it will work
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.